ബിഗ്‌ബോസിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ടിമ്പലും മജിസ്‌യ ഭാനുവും, മജ്‌സിയ പുറത്ത് വന്നതിനു പിന്നാലെ ടിമ്പലിന്റെ അച്ഛൻ മരണപ്പെട്ടു, പിന്നേൽ ഡിംപ്ൾ ഷോയിൽ നിന്നും പിന്മാറി, എന്നാൽ കഴിഞ്ഞ ദിവസം ഇരുവരെയും ചേർത്ത് ഒരു വിവാദം പൊട്ടി പുറപ്പെട്ടിരുന്നു, ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് തിങ്കൾ, തിങ്കൾ പറയുന്നത് ഇങ്ങനെ, ‘‘ഞങ്ങളുടെ പപ്പ മരിച്ചു. ഞങ്ങളുടെ മമ്മിക്ക് ഞങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ മൂന്നാളും അഖിമോനും മാത്രമേ ഇവിടെയുള്ളൂ. അവന്‍ ഞങ്ങളുടെ ബ്രദറാണ്.
വേറെ ആരേയും ഞങ്ങള്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല. പിന്നെ കോളുകള്‍ എടുക്കാത്തത്, ഞങ്ങള്‍ക്ക് ജോലി വിടാന്‍ പറ്റത്തില്ല. പപ്പ ഇല്ല. ഇനി എല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്രയും വേഗം കാര്യങ്ങള്‍ സെറ്റിലാക്കണം. അതുകൊണ്ട് തന്നെ വര്‍ക്ക് നമ്പറും എന്റെ നമ്പറും ആക്ടീവാക്കാതെ പറ്റില്ല. ഡിംപല്‍ ബിഗ് ബോസില്‍ പോയപ്പോഴും തിരിച്ച് വന്നിട്ടും അവളുടെ ഫോണ്‍ ഉപയോഗിക്കുന്നത് ഞാനാണ്. ഇപ്പോള്‍ അവള്‍ക്ക് ഫോണ്‍ കൊടുക്കുന്നില്ല.
അവളുടെ ഇന്‍സ്റ്റഗ്രാമും മറ്റ് കാര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നത് ഞാനാണ്. കുറച്ച് കാലം അത് അങ്ങനെ തന്നെയായിരിക്കും. വാക്ക് കൊണ്ടോ മെസ്സേജ് കൊണ്ടോ അവള്‍ വേദനിക്കരുതെന്നാണ് ഞാന്‍ കരുതുന്നത്. ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ച് പോകാന്‍ ഒരു ശതമാനം ചാന്‍സ് ഉണ്ടെങ്കില്‍ അതും ഇല്ലാതാക്കാനാണോ ചില സുഹൃത്തുക്കള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു’’. – തിങ്കൾ പറയുന്നു.
