Connect with us

Hi, what are you looking for?

കേരള വാർത്തകൾ

“മണവാട്ടിയെപോലെ ഒരുങ്ങിയിറങ്ങണം ” ആഗ്രഹം പൂർത്തിയാക്കി അർബുദത്തോട് പോരാടിയ സ്റ്റെഫി

അർബുദത്തോട് പൊരുതിയ സ്റ്റെഫി തോമസ്   എന്ന പെൺകുട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് . കോട്ടയം കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി കണക്കാരിനോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് . വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും തന്റെ യഥാർത്ഥ രൂപത്തിൽ തന്നെ ഒരു മണവാട്ടിയെപോലെ ഒരുങ്ങണം എന്നായിരുന്നു സ്റ്റെഫിയുടെ ഏറ്റവും വല്യ ആഗ്രഹം .

ഒരിക്കലെങ്കിലും വിവാഹ വസ്ത്രം ധരിച്ച ഫോട്ടോഷൂട് നടത്തണം എന്ന സ്റ്റെഫിയുടെ ആഗ്രഹം ആണ് ഇപ്പോ സഫലമായിരിക്കുന്നത് . ഫോട്ടോഗ്രാഫറും സുഹൃത്തും ആയ ബിനു ആണ് ഈ സ്വപ്നം സാക്ഷാത്കരിച്ചു നൽകിയത് . വെള്ള ഗൗൺ അണിഞ്ഞു കയ്യിൽ ബൊക്കെയും പിടിച്ച മാലാഖയപോലെ സ്റ്റെഫി ഒരുങ്ങിയത് കണ്ടാൽ കല്യാണപ്പെണ്ണ് ആണെന്നെ പറയു . ഒരു വധുവിന്റെ എല്ലാ സന്തോഷവും ആ മുഖത്തു ഉണ്ടായിരുന്നു .

Advertisement. Scroll to continue reading.

 

അണ്ഡശയത്തിൽ  ഉണ്ടായ അർബുദത്തെ തുടർന്ന്  ഗർഭപാത്രം നീക്കം ചെയ്തിരുന്നു . രോഗം ശമിച്ച സ്റ്റെഫി ജീവിതത്തിലേക്ക് തിരിച്ചു വരികയും വിവാഹത്തിന്റെ പടിവാതിൽ എത്തുകയും ചെയ്തപ്പോളെക്കും വീണ്ടും സ്റ്റെഫി അർബുദത്തിന്റെ പിടിയിലായി . ഇനിയൊരിക്കലും രോഗം ഭേദമാകില്ല എന്നറിഞ്ഞതോടെ വിവാഹം പോലും വേണ്ട എന്ന് വെച്ച് . എന്നാലും മണവാട്ടിയെപോലെ അണിഞ്ഞൊരുങ്ങുക എന്നൊരു മോഹം മനസ്സിൽ ബാക്കിയായിരുന്നു .

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിവാഹമെന്ന സങ്കല്പത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടടെങ്കിലും ഏറെക്കുറെ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വിവാഹം അല്ലെങ്കിൽ നല്ലൊരു പങ്കാളി ഉണ്ടാവയ്ക എന്നത്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. സൊസിലെ മീഡിയയിലൊക്കെ...

കേരള വാർത്തകൾ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലതരം ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്.എന്ധെലും ഒക്കെ മാറ്റങ്ങൾ വരുത്താനും പുതിയ ട്രെൻഡുകളും എല്ലാം തന്നെ ഫോട്ടോഷൂട്ടിൽ ഉൾപെടുത്താറുണ്ട്.ഇപ്പോൾ എല്ലാരും ശ്രെദ്ധിക്കുന്നത് എന്തു ചെയ്താൽ ആണ് പെട്ടന്ന് വൈറൽ ആകുക എന്നൊക്കെ.വൈറൽ...

ഫോട്ടോഷൂട്ട്

വിഷു ദിനത്തിൽ അരുൺ രാജിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പൊ വൈറൽ ആകുന്നത് . സമകാലിക സംഭവങ്ങളെ കണ്സെപ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചു മുൻപും പ്രേക്ഷക ശ്രെധ നേടിയ ഫോട്ടോഗ്രാഫർ ആണ് അരുൺ...

ഫോട്ടോഷൂട്ട്

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ  താരമാണ് സ്വാസിക വിജയ്.സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ തിളങ്ങുന്നുണ്ട്.എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക...

Advertisement