തൃശൂർ : വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ച കേസിൽ പ്രതി മകൻ എന്ന് തെളിഞ്ഞു . കടലക്കറിയിൽ വിഷം ചേർത്ത് നൽകിയാണ് പിതാവിനെ മകൻ കൊലപ്പെടുത്തിയത് . മുൻ വൈരാഗ്യം ആണ് കൊലയ്ക്ക് പിന്നിൽ . കുറ്റം സമ്മതിച്ച മകൻ ഡോ . മയൂർനാഥിനെ (25 ) പോലീസ് അറസ്റ് ചെയ്തു . ആശുപത്രിയിൽ നിന്നും പോലീസ് കാവലിൽ എത്തി അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം മണിക്കൂറുകൾക്കുള്ളിലായാണ് പ്രതി കുറ്റസമ്മതം നടത്തിയത് .

പുഴയ്ക്കൽ ശോഭാ സിറ്റിയിൽ സൂപ്പർവൈസറായ അവണൂർ എടക്കുളം അമ്മനത് ശശീന്ദ്രൻ (59 )ആണ് മരിച്ചത് .  കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിനു ശേഷം  എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കാൻ പോകുന്നതിനിടയിൽ ആണ് ശശീന്ദ്രൻ രക്തം ഛർദിച്ചു  അവശനിലയിൽ ആയതും മരിച്ചതും . ശശീന്ദ്രനൊപ്പം ഭക്ഷണം കഴിച്ച ‘അമ്മ കമലാക്ഷി (92 ) , ഭാര്യ ഗീത ( 45 ) , ഇവരുടെ പറമ്പിൽ  തെങ്ങു കയറാൻ വന്ന തൊഴിലാളികൽ ആയ ശ്രീരാമചന്ദ്രൻ (55  ), ചന്ദ്രൻ ( 60 ) എന്നിവരും രക്തം ഛർദിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് . മയൂർനാഥിന്റെ ‘അമ്മ 15 വര്ഷം മുൻപ് ജീവനൊടുക്കുകയും മരണശേഷം ഒരു വർഷത്തിന് ശേഷം അച്ഛൻ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തിരുന്നു . ഇതിൽ ഉണ്ടായ അമർഷം ആണ് കൊലപാതകത്തിൽ കലാശിച്ചത് .

 


കൊല്ലാനായി പലതവണ ആസൂത്രണം നടത്തിയിരുന്നു . ഒടുവിൽ എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന ഒരുതരം മാരക വിഷം ഓൺലൈനിൽ വരുത്തി ശേഷം വീടിന്റെ മുകൾ നിലയിൽ താൻ സജ്ജീകരിച്ച ലാബിൽ മറ്റു രാസ പദാർത്ഥങ്ങളുടെ   കൂടെ മിക്സ് ചെയ്തു സങ്കീര്ണമായൊരു വിഷക്കൂട്ട് തയ്യാറാക്കി . അച്ഛനെ മാത്രം കൊള്ളുക എന്നൊരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു . എന്നാൽ ബാക്കി വന്ന കടലക്കറി മറ്റുള്ളവർക്ക് കൊടുത്തതോടെയാണ് എല്ലാവരുടെയും ഉള്ളിൽ വിഷം എത്തിയത് . മൃതദേഹത്തിൽ ഇന്നും ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചു .