കുടുംബ പ്രേഷക്കരുടെ പ്രിയ ദമ്പതിമാരാണ് അർജുൻ സോമശേഖറും, സൗഭാഗ്യവെങ്കിടേഷും.ചക്കപ്പഴത്തിലൂടെ ആണ് അർജുൻ പ്രേക്ഷകർക്ക് സുപരിചിതനായത്.എന്നാൽ താരം പിന്നീട് ഈ പരമ്പരയിൽ നിന്നും പിന്മാറുകയും ചെയ്യ്തിരുന്നു. ഇരുവരും സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട് അതുപോലെ ഒരു സന്തോഷ വാർത്തയുമാണ് താരങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെക്കുന്നത്. ജീവിതത്തിൽ ഒന്നിച്ചതുപോലെ ഇരുവരും സ്ക്രീനിനു മുന്നിലും ഒന്നിക്കാൻ പോകുന്നു.


ഇങ്ങനെയാണ് താരങ്ങൾ കുറിച്ചിരിക്കുന്നത്.. ഞങ്ങൾ ഒരുമിച്ചു സ്ക്രീൻ സ്പേസ് പങ്കു വെച്ചതിന്റെ ആകാംക്ഷയിലാണ്. അമൃതാ ടി വി സംപ്രേഷണം ചെയ്യുന്ന ‘ഉരുളക്ക് ഉപ്പേരി’എന്ന പരമ്പരയിൽ റാമും ചിന്നുവുമായി എത്തുകയാണ്. ഈ കോംബോ ഇഷ്ട്ടപെടുന്ന എല്ലാം പ്രേഷകരുടയും അനുഗ്രഹവും പൂർണ്ണ പിന്തുണയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് സൗഭാഗ്യ പങ്കു വെച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശമ്സകൾ അറിയിച്ചിരിക്കുന്നത്.രണ്ടാളെയും ഒന്നിച്ചു കാണാൻ പറ്റിയല്ലോ എന്ന സന്തോഷം ആണ് ആരാധകരും പങ്കു വെക്കുന്നത്.


ഉരുളക്കുപ്പേരി എന്ന ഷോ അമൃത ടി വി യിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 നെ ആണ് സംപ്രേഷണം ചെയ്യുന്നത്. ഇരുവരുടയും കഥാപാത്രങ്ങളെ കുറിച്ചാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. പ്രേക്ഷകരെ ചിരിക്കാനുള്ള ഒരു ഒന്നൊന്നൊര വരവ് ആയിരിക്കും ഇരുവരുടയും. ഒരു നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.ഇപ്പോൾ ഇരുവർക്കും ഇപ്പോൾ ഒരു മകളുമുണ്ട്. മകളുടെ വിശേഷങ്ങളും മറ്റു൦ തങ്ങളുടെ യു ടുബ് ചാനലിൽ പങ്കു വെക്കാറുമുണ്ട്.