കേരളത്തെ നടുക്കിയ ബോട്ടപകടം ആയിരുന്നു കഴിഞ്ഞ ദിവസം താനൂരിൽ നടന്നത് . അവസാന ട്രിപ്പ് ആയതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ഈ ബോട്ടിൽ കയറ്റുകയായിരുന്നു . ബോട്ടിൽ നാൽപ്പതിൽ അധികം ആളുകൾ ഉണ്ടായിരുന്നു മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് സർവീസിന് ഉപയോഗിച്ചത് . സർവീസ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും ഇല്ലായിരുന്നു . 15 പേർക്ക് മാത്രം കയറാൻ കഴിയുന്ന ബോട്ടിൽ 40 പേരെയാണ് നിറച്ചത് . കൂടാതെ 6 മണിക്ക് ശേഷം സർവീസ് പാടില്ല എന്ന നിബന്ധന പാലിച്ചിട്ടുമില്ല . സ്ത്രീകളും കുട്ടികളും ആയിരുന്നു യാത്രക്കാരിൽ കൂടുതലും ..

ഇതേസമയം ഇത്തരത്തിൽ ഒരു ബോട്ടപകടം ഉടൻ തന്നെ നടക്കുമെന്ന പ്രവചനമാണ് ഇതിൽ എടുത്തു പറയേണ്ടത് . യു എൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള മേധാവിയായ മുരളി തുമ്മാരുകുടിയാണ് ഇത്തരത്തിൽ ഒരു ബോട്ടപകടം നടക്കുമെന്ന് കഴിഞ്ഞ മാസം പ്രവചിച്ചത് . ബോട്ടു സർവീസ് രംഗത്തെ സുരക്ഷാ വീഴ്ചയും മറ്റു അപകട സാധ്യതകളും കണക്കിലെടുത്തു ആയിരുന്നു അദ്ദേഹം ഇത്തരത്തിലൊരു അപകടനം പ്രവചിച്ചത് . ഇതിന്റെ എല്ലാ ഘടകങ്ങളും അദ്ദേഹം വളരെ വ്യക്തമാക്കി പറഞ്ഞു തരുന്നുമുണ്ട് . ഇതിനു മുൻപ് പല കാര്യങ്ങളും ഇദ്ദേഹം പ്രവചിച്ചിട്ടുള്ളതാണ് .

” കേരളത്തിൽ പത്തിലേറെ പേര് ഒരു ഹൌസ് ബോട്ട് അപകടത്തിൽ മറിക്കാൻ പോകുന്നത് ഏറെ വൈകില്ല ” എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . ഈ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്ത് മുൻകരുതലുകൾ സ്ര്ര്ദ്ധിച് ചിന്തിച്ച പെരുമാറിയിരുന്നെങ്കിൽ ഇത്തരത്തിൽ ഉള്ള വലിയ ഒരപകടം ഒഴിവാക്കാമായിരുന്നു . കേരളം ടൂറിസം മേഖലയിലെ കുറവുകളെപ്പറ്റിയും വരുത്തേണ്ട മാനദണ്ഡങ്ങളെപ്പറ്റിയും ഇനി ഉൾപ്പെടുത്തേണ്ട അടിസ്ഥാന സംവിധാനങ്ങളെക്കുറിച്ചും ആണ് അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നത് .