മലയാള സിനിമയുടെ മാണിക്യം എന്ന്  തന്നെ പറയാം നടൻ സുരേഷ്‌ഗോപിയെ കുറിച്ച്  . വീണ്ടു൦  മിമിക്രി കലാകാരന്മാർക്കു  സഹായ ഹസ്തവുമായി പ്രിയ  നടൻ സുരേഷ് ഗോപി എത്തി. താരം രണ്ടു ലക്ഷം രൂപയാണ് ഈ കലാകാരന്മാർക്ക് സംഭാവന ചെയ്യ്തത്, ഇപ്പോൾ തന്നെ മൊത്തം ആറ് ലക്ഷ൦ രൂപയോളം അദ്ദേഹം  മിമിക്രി സംഘടനക്കു നൽകി കഴിഞ്ഞു.  നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു തന്റെ പുതിയ സിനിമകൾ ചെയുമ്പോൾ അതിൽ നിന്നും അട്വവാൻസ്‌ തുക രണ്ടു ലക്ഷം രൂപ നൽകാമെന്നും ഇപ്പോൾ ആ വാക്ക് ആണ് അദ്ദേഹം പാലിച്ചതും. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി ഈ വാർത്ത പങ്കു വെച്ചതും.


താരം ഈ തുക ഏൽപ്പിച്ചത് സംവിധായകൻ നാദിർഷായുടെ കൈകളിലാണ്. അരുൺ വർമ്മ സംവിധനം ചെയ്യുന്ന എസ് ജി 255 എന്ന തത്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അട്വവാൻസ്‌ തുകയിൽ നിന്നുമാണ് ഈ രണ്ടു ലക്ഷം രൂപ നൽകിയിരിക്കുന്നതും.നേരത്തെ തന്നെ രണ്ടുലക്ഷം രൂപ അദ്ദേഹം കയ്യമാറിയിരുന്നു.


പിന്നിട് കഴിഞ്ഞ വര്ഷം ഡിസംബറിലും,ഈ വര്ഷം ഏപ്രിലിലും ഇതേ പ്രതിഫലം നൽകിയിരുന്നു ഈ സംഘടനക്ക് വേണ്ടി. സുരേഷ്‌ഗോപിയുടെ ഈ തീരുമാനത്തെ രണ്ടു കയ്യും നീട്ടി ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതു,അതുപോലെ തന്നെനാട്യങ്ങൾ ഇല്ലാത്ത കലാകാരൻ എന്നാണ് അദ്ദേഹത്തെ പ്രേക്ഷകർ വിലയിരുത്തുന്നതും.മിമിക്രിയിൽ നിന്നും വളർന്നു വന്ന നടന്മാർ പോലും അദ്ദേഹത്തിന്റെ ഈ സന്മനസ് കാണിക്കുന്നതുപോലുമില്ല എന്നാണ് ആരാധകർ പറയുന്നത്.