Connect with us

സിനിമ വാർത്തകൾ

മറ്റു കുട്ടികളിൽ കാണാൻ കഴിയാത്ത ഒരു മുഖമാണ് ജോമോളിന്, താരത്തെ കുറിച്ച് സുരേഷ് ഗോപി

Published

on

മലയാളികളുടെ സ്വന്തം നായികയാണ്‌ ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

ഇപ്പോൾ ജോമോളിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ്ഏറെ ശ്രദ്ധ നേടുന്നത്, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത സൗഹൃദം  കാത്ത് സൂക്ഷിക്കുന്ന   സുരേഷ് ഗോപി ജോമോളുമായി വളരെ നല്ല അടുപ്പമാണ്. ജോമോളിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ,

‘ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലില്‍കൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാന്‍ ആദ്യമായി ഗൗരിയെ കാണുന്നത്. എനിക്കന്ന് ഗൗരിയെ കാണുമ്പൊൾ വല്ലാത്ത അത്ഭുതം തോന്നുമായിരുന്നു, മറ്റു കുട്ടികളിൽ കാണാത്ത ഒരു മുഖമാണ് ഗൗരിയുടേത്, അതിലുപരി ഗൗരിയുടെ ചിരിയാണ് എനിയ്ക്ക ഒരുപാട് ഇഷ്ടം. എന്റെ ഭാര്യയും ഗൗരിയും തമ്മിൽ നല്ല അടുപ്പം ആണ്, മക്കളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്. എന്റെ കുടുംബത്തിലേക്ക് നുഴഞ്ഞു കയറി വന്ന ഒരു അതിഥിയാണ് ജോമോൾ

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending