നടന്‍ റോളുകളില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നായകനിരയിലേക്ക് ഉയര്‍ന്നത് വളരെ പെട്ടന്ന് ആണ്. ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള മുന്‍നിര നായകന്മാരില്‍ ഒരാളുമാണ്. പത്താം വളവ് എന്ന ചിത്രമാണ് സുരാജിന്റെ അടുത്ത റിലീസ്. ഈ സിനിമയില്‍ അദിതി രവി ആണ് സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അിനയിക്കുന്നത്. സെറ്റില്‍ വച്ച് സുരാജ് വെഞ്ഞാറമൂട് തന്നെ കരയിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് ബിഹൈന്റ്വുിഡിന് നല്‍കിയ അഭിമുഖത്തില്‍ അദിതി രവി സംസാരിച്ചു. രംഗം കൂടുതല്‍ വിശദീകരിച്ചത് സുരാജ് തന്നെയാണ്.

അതിഥി വന്ന് ഏയ്, എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ സീന്‍ റിഹേഴ്‌സല്‍ ചെയ്ത് തുടങ്ങി. എനിക്ക് മനസ്സില്‍ ചിരി വരുന്നുണ്ടായിരുന്നു. അതിഥി വന്ന് ഡയലോഗ് പറഞ്ഞപ്പോള്‍ ആ സീന്‍ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടര്‍ പറഞ്ഞു. ഞാനും അതിഥിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു. അതിഥി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു.സുരാജ് ഏട്ടന്‍ സെറ്റില്‍ എല്ലാവരെയും പ്രാങ്ക് ചെയ്യും എന്ന് അദിതിയ്ക്ക് അറിയാം. സെറ്റില്‍ എല്ലാവരും അത് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അവസാനം സുരാജിന് അടുത്ത് പോയി സംസാരിക്കുമ്പോള്‍ അദിതിയുടെ കണ്ണ് എല്ലാം നിറഞ്ഞിരുന്നു. അദിതിയുടെ ചേച്ചി ശരിയ്ക്കും കരയുകയും ചെയ്തവത്രെ.