മഞ്ജു വാരിയർ നായികയായ ചിത്രം സ്വന്തം സുജാത എന്ന സിനിമയുടെ ചിത്രീകരണത്തിനു  ശേഷം തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ചൂള കോളനിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ നായികയായി നദി ശ്രുതി ലക്ഷ്മി.  ഖായിസ് മിലിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തല എന്ന ചിത്രത്തിലാണ് സുരഭി ചേരി നിവാസിയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പേ തന്നെ പൂര്‍ത്തിയായതാണെന്നും 1974 ല്‍ രൂപംകൊണ്ട് ന്യൂ ഭരത് എന്ന കോളനിയും ആ കോളനിയില്‍ നടക്കുന്ന സംഭവങ്ങളുമാണ് കഥയിൽ പറയുന്നതെന്നും സംവിധായകന്‍ അറിയിച്ചു.

സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്ന എന്നാൽ പ്രതികരിക്കാന്‍ കഴിത്ത ഒരുകൂട്ടം ആളുകളാണ് ചിത്രത്തിലെ  കഥാപാത്രങ്ങൾ.  ഇതിൽ  മുത്തുലക്ഷ്മി എന്ന ചേരിക്കാരിയായിട്ടാണ് സുരഭി  അഭിനയിക്കുന്നത് എന്ന് സംവിധായകന്‍ ഖായിസ് മിലിന്‍ പറഞ്ഞു.  സുരഭി ലക്ഷ്മി അവതരിപ്പിയ്ക്കുന്ന മുത്തുലക്ഷ്മി ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ്  എന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചെങ്കല്‍ചൂള കോളനിയില്‍ വച്ചാണ്. ശാലിന്‍ സോയ, ബിനോയ് ആന്റണി, മുരുകന്‍ മാര്‍ട്ടിന്‍  എന്നിവരും ചിത്രത്തലെ മറ്റു കഥാപാത്രങ്ങൾ. പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രത്തിലെ  ഓരോ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്ന് ഖായിസ് മിലന്‍ പറഞ്ഞു.