തമിഴ് സൂപ്പർസ്റ്റാർ  രജനി കാന്ത് കേരളത്തിൽ. ജയിലർ എന്ന ചിത്രത്തിന്റെ ലാസ്റ്റ് ഷൂട്ടിങ്ങിനു വേണ്ടി ആയിരുന്ന താരം കേരളത്തിലേക്ക് എത്തിയത്. നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ കേരളത്തിലെ ചാലക്കുടി ആണ്. മുത്തുവേൽ പാണ്ട്യൻ എന്ന കഥാപാത്രത്തെയാണ് ജയിലറയിൽ രജനി കാന്ത് അവതരിപ്പിക്കുന്നത്.

സൂപ്പർതാരം മോഹൻലാലും ജയിലറിൽ അഭിനയിക്കുന്നുണ്ട്. രമ്യ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ‘പടയപ്പ’യ്ക്കു ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ് രജനികാന്തും രമ്യ കൃഷ്‍ണനും ഒന്നിക്കുന്നത്.

മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തമന്നയാണ് നായിക ആയി ചിത്രത്തിൽ എത്തുന്നത്. സ്റ്റണ്ട് ശിവയാണ് ആക്‌ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.സൺ പിക്ചേഴ്സ് ആണ് നിർമാണം.വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം.