മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽഅഭിനയിച്ച നടൻ ആണ് ശ്രീനിവാസൻ, ഈ അടുത്ത് കാലത്തായിരുന്നു താരത്തിന്റെ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായത് അസുഖ കാലം ശ്രീനിവാസനെ വളരെയധികം തളർത്തിയിരുന്നു. ഇപ്പോൾ താരം ആ അവശതയിൽ നിന്നും പുതിയ ജീവിതത്തിലേക്ക് കടന്നു വരുകയാണ്, ഇപ്പോൾ താൻ അസുഖ ബാധിതനായ ആ അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. എനിക്കിപ്പോൾ മരണ ഭയമില്ല എന്നാണ് നടൻ പറയുന്നത്

കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചു. മരണം എനിക്കിപ്പോൾ ഒരു വിഷയം അല്ല. ശ്വാസം മുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ തനിക്ക്മ രണം തന്നെ ആയിരുന്നു. വേദന കൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് ഞാൻ പേടിച്ചിട്ടുണ്ട്. ആ സമയത്തെ വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നിപ്പോകും, അപ്പോൾ പിന്നെ മരണത്തെ പേടിയില്ല . ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു എന്നും 24 മണിക്കൂർ‌ കഴിഞ്ഞാണ് ബോധം വന്നത്

അതിനിടയിൽ മരിച്ചാൽ പോലും അറിയില്ല ശ്രീനിവാസൻ പറയുന്നു, അതുകൊണ്ടു ഇന്ന് തനിക്ക് മരണഭയമില്ല നടൻ പറഞ്ഞു, പ്രേക്ഷകർ എന്നും മനസിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ശ്രീനിവാസൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഒട്ടനവധി സിനിമകൾക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.  ജനപ്രീതിയും പുരസ്കാരങ്ങളും നിരൂപക പ്രശംസയും ശ്രീനിവാസന്റെ സിനിമകൾക്ക് ലഭിച്ചു.