മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയാണ് കെ.എസ്. ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്ന് അറിയപ്പെട്ടുന ചിത്ര മലയാളികൾക്ക് മികച്ച ഗാനങ്ങൾ സമ്മാനിച്ചു. എന്നാൽ ചിത്ര മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ബംഗാളി ,ആസ്സാമിഎന്നി ഭാഷകളിലും എല്ലാം തന്നെ സിനിമ ഗാനങ്ങൾ പാടിയിട്ടുണ്ട്.ഗാനങ്ങൾ പാടിയതിനു ശേഷം നിരവധി ഗാനങ്ങൾ ആലപ്പിച്ചിട്ടും ഉണ്ട് ചിത്ര.തന്റെ ചെറുപ്രായത്തിൽ തന്നെ മികച്ച പിന്നണി ഗായിക ആകുവാൻ ഉള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ചിത്ര ആദ്യമായി പാടിയ ഗാനം അട്ടഹാസം എന്ന ചിത്രത്തിലെ ഗാനമാണ്.മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ ചിത്രക്ക് ആറു തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2005-ലാണ് ചിത്രയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്.

എന്നാൽ കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍.നിരവധി ആരാധകർ ആണ് ചിത്രക്ക് ആശംസകൾ അറിയിച്ചെത്തിയത്.ദക്ഷിണേന്ത്യയിലെ നാലു ഭാഷകളിലെ സംസ്ഥാന സർക്കാർ പുരസ്‌കാരം സ്വന്തമാക്കിയ ഏക കലാപ്രതിഭയും മലയാളി സ്‌നേഹത്തോടെ വിളിക്കുന്ന ചിത്ര ചേച്ചിയാണ്. നാലു ദശകങ്ങളായി മാറ്റമില്ലാതെ ആസ്വാദകൻ അനുഭവിച്ചറിയുകയാണ് കെ.എസ് ചിത്രയെന്ന സ്വരമാധുര്യം.