സോഷ്യല്‍ മീഡിയ അടുത്തിടെയായി മീ ടു എന്ന ക്യാമ്പയിനും സ്ത്രീ സമൂഹത്തെ ആകമാനം അപമാനിച്ച നടന്‍ വിനായകനും പിന്നാലെയാണ്. സംഭവത്തില്‍ നടന്‍ വിനായകനെതിരെ സമൂഹ മാധ്യമത്തില്‍ സിന്‍സി അനില്‍ പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ സോഷല്‍ മീഡിയയില്‍ കത്തുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകയെ കൈ ചൂണ്ടി കാണിച്ചു ആ സ്ത്രീയുമായി സെ ക്‌സ് ചെയ്യാന്‍ തോന്നിയാല്‍ അതവരോട് പോയി ചോദിക്കുമെന്ന് വിനായകന്‍ പറഞ്ഞതില്‍ നിന്നും, സ്ത്രീയെന്നത് തനിക്കും പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍ മാത്രമാണെന്നുള്ള തീരെ സംസ്‌കാരം ഇല്ലാത്ത ചിന്തയാണെന്ന് സിന്‍സി തന്റെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.


ഒരു പ്രമുഖ നടന്‍ രാത്രി കാലങ്ങളില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഇമോജി അയച്ചിരുന്നു… വിനായകന്‍ പറഞ്ഞതുപോലെ തന്നെ കളി എന്നത് ചോദിച്ചു വാങ്ങേണ്ട ഒന്നല്ല… സിന്‍സി അനില്‍ തുറന്നു പറയുന്നു… വിനായകന്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് അയാളെ താന്‍ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ പറഞ്ഞതിന്റെ അര്‍ത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല. എല്ലാവര്‍ക്കും നല്ല സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നില്ല. ഒരു മെച്ചപ്പെട്ട സാഹചര്യത്തിലല്ല താന്‍ ജനിച്ചതും വളര്‍ന്നതും.


അതുകൊണ്ട് തന്നെ അതിന്റെതായ കുറവുകള്‍ മറ്റെല്ലാവരിലെയും പോലെ തന്നിലുമുണ്ട്. വളര്‍ന്നു വരുമ്പോള്‍ സ്വയം പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും. വിനായകന് മീ ടൂ ക്യാമ്പയിന്‍ എന്താണെന്നു പോലും അറിയില്ലന്നാണ് തനിക്ക് ഇതിലൂടെ മനസ്സിലായത്. വിനായകന്റെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും ഉള്ളതാണ്. സമ്മതമില്ലാതെ സെ ക്‌സ് ചെയ്യുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ ആണെങ്ങ്കിലും അത് റേപ്പാണ്. വിനായകന്‍ പറഞ്ഞതുപോലെ തന്നെ കളി എന്നത് ചോദിച്ചു വാങ്ങേണ്ട ഒന്നല്ല. വാട്‌സ്ആപ്പില്‍ ഉണ്ടായിരുന്നൊരു പ്രമുഖ നടന്‍ രാത്രികളില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഒരു ഇമോജി അയച്ചിരുന്നു. അയാള്‍ ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുകയാണ്.


‘സെ ക്‌സ് തരുമോ’ എന്ന് ചോദിക്കാന്‍ ചെല്ലുമ്പോള്‍ ആളെ കുറിച്ച് കുറച്ചെങ്കിലും ധാരണയുണ്ടായിട്ട് ചെല്ലുന്നതാകും ബുദ്ധി. സ്ത്രീകളെ സ്ത്രീകള്‍ ആയി മാത്രം കാണാതെ വ്യക്തികള്‍ ആയി കാണുന്ന ഒരു കിനാശേരി ആണ് തന്റെ സ്വപ്‌നം. കാലം മുന്നോട്ട് ഒരുപാട് പോയിരിക്കുന്നു. പെണ്ണുങ്ങള്‍ ഒന്നും പഴയ പെണ്ണുങ്ങള്‍ അല്ലെന്നു എല്ലാ വിനായകന്മാരും മനസ്സിലാക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു. വിനായകനെ ന്യായീകരിക്കുന്ന പുരുഷന്മാരോട് തനിക്ക് ചോദിക്കാനുള്ളത് അവരുടെ വീട്ടിലെ ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോടോ ആരോടെങ്കിലും വിനായകന്‍ ഒരു കളി തരുമോ എന്നു ചോദിച്ചാല്‍ അത് അലോസരപ്പെടുത്തുമോ എന്ന ചോദ്യം ചോദിച്ചു കൊണ്ടാണ് സിന്‍സി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.