Connect with us

സിനിമ വാർത്തകൾ

ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയിടാന്‍ വിസമ്മതിച്ച് ശോഭന, തുറന്ന് പറഞ്ഞ് ജോണ്‍ പോള്‍

Published

on

മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയരംഗത്തേക്ക് എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച യാത്ര എന്ന ചിത്രത്തിലെ തുളസി എന്ന കഥാപാത്രം ശോഭനയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്. ആ ചിത്രത്തെ കുറിച്ച് ജോണ്‍ പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്..

ജോണ്‍ പോളിന്റെ വാക്കുകള്‍-
അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന്‍ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.’ എന്ന് തുടങ്ങി കൊണ്ടായിരുന്നു ജോണ്‍ പോള്‍ സംസാരിച്ച് തുടങ്ങിയത്.


വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന രീതിയില്‍ കോസ്റ്റ്യൂമില്‍ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു.
അവള്‍ കാടിന്റെ പരിസരത്തെ പെണ്‍കുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സില്‍ കിടപ്പുണ്ട്.’ ‘പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിയ്ക്കുകയായിരുന്നു. പക്ഷേ പില്‍ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു.’

 

 

 

 

സിനിമ വാർത്തകൾ

ബാപ്പൂട്ടിയായി മോഹൻലാൽ, പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിലെ ഇതാ ഒരു പുതിയ ചിത്രം കൂടി!!

Published

on

വീണ്ടും ഒരു മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം വരുന്നു. എം ഡി വാസുദേവൻ നായരുടെ കഥകളെ  ആസ്പദമാക്കിയുള്ള ചിത്രത്തിന് ‘ഓളവും, തീരവും’ എന്ന നാമകരണം ചെയ്യ്തു, ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപത്രത്തെ  അവതരിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ട് . ചിത്രത്തിന്റെ ക്യാമറ മാൻ സന്തോഷ് ശിവൻ. ചിത്രത്തിന്റെ ചിത്രീകരണം ജൂലായ്  5 നെ  ആരംഭിക്കുമെന്നും പറയുന്നു. പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക അംഗീകാരം ലഭിച്ച സിനിമകൾ ആണ് അതുപോലെ ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴ ആണ്. ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിൽ , വര്ഷങ്ങള്ക്കു മുൻപ് മുതലുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻആ കൂട്ടുകെട്ടിൽ ഉണ്ടായ നിരവധി ചിത്രങ്ങൾ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി പി ബാലഗോപലാൻ എം എ,ഹാലോ മൈഡിയർ റോങ്ങ് നമ്പർ, വെള്ളാനകളുടെ നാട്, വന്ദനം, കിലുക്കം, അഭിമന്യു, തേന്മാവിൻ കൊമ്പത്ത്‌, മിന്നാരം,കാലാപാനി, കാക്കകുയിൽ, മരക്കാർ അങ്ങനെ നിരവധി ചിത്രങ്ങൾ.

ഇരുവരുടെ കൂട്ടുകെട്ട് ഇപ്പോൾ മക്കളിലും എത്തിയിരിക്കുകാണ്. പ്രണവ് മോഹൻലാലും, കല്യാണി യും തമ്മിലുള്ള കൂട്ട് കെട്ടും പ്രേക്ഷകർ ഇപോൾ ഏറ്റെടുത്തിരുന്നു. മരക്കാർ , ഹൃദയം എന്നി ചിത്രങ്ങളിൽ പ്രണവും, കല്യാണിയും ഒന്നിച്ചു അഭിനയിച്ചിരുന്നു, ഇപ്പോൾ വീണ്ടും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ഓളവും, തീരവും യെന്ന  ചിത്രവും മറ്റു ചിത്രങ്ങളെ പോലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Continue Reading

Latest News

Trending