Connect with us

സിനിമ വാർത്തകൾ

രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല് പോയി രക്തം മാറ്റിവന്നാണ് അദ്ദേഹം അഭിനയിച്ചിരുന്നത്

Published

on

അനശ്വര നടന്‍ തിലകന്റെ മകന്‍ ആയതിനാല്‍ ഷമ്മി തിലകനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുപാട് സിനിമകളില്‍ വില്ലനായും സഹതാരം ആയിട്ടുമൊക്കെ ഷമ്മി അഭിനയിച്ചിട്ടുണ്ട്,  പ്രതിനായക കഥാപാത്രങ്ങളിലും അതെ പോലെ തന്നെ ഹാസ്യ കഥാപാത്രങ്ങ ളിലും ഒരേ പോലെ തിളങ്ങിയ താരമാണ് ഇദ്ദേഹം. അത് കൊണ്ട് തന്നെയാണ് ഷമ്മി തിലകന്‍ എന്ന പ്രതിഭ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്നത്.അഭിനയ മികവും ശബ്ദഗാംഭീര്യവുമാണ് താരത്തിന്റെ ഏറ്റവും വലിയയൊരു പ്രത്യേകത.
ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, മരണപ്പെട്ട നടൻ സത്യൻ മാസ്റ്ററെക്കുറിച്ചാണ് താരം പങ്കുവെച്ച പോസ്റ്റ്,

സ​ത്യ​ന്‍ മാസ്റ്റർ ഓർമ്മയായിട്ട് 50 വർഷങ്ങൾ..! പൊലീസ് യൂണിഫോം ഊരിവച്ച്‌ 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യന്‍ മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..; ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച്‌ ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..! അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു.​ ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുന്നു..! ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..; മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ വികൃതമായി അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം എന്നാണ് താരം പറയുന്നത്

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending