ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ശ്രദ്ധനേടിയ മോഡലാണ് സെറീന. ശക്തയായ മത്സരാര്‍ത്ഥിയായ നിന്ന സെറീന 97ാം ദിവസമായിരുന്നു ഷോയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ഷോ മത്സരാര്‍ത്ഥിയായിരുന്ന റിയാസ് സലീമിന്റെ ബ്യൂട്ടി ആന്റ് ബിയോണ്ട് എന്ന ഷോയിലേക്ക് എത്തിയ സെറീന ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചു പങ്കുവച്ചത് ശ്രദ്ധ നേടുന്നു. സെറീനയുടെ തുറന്നുപറച്ചിൽ എന്തൊക്കെയെന്നു നോക്കാം. താരത്തിന്റെ വാക്കുകളിലേക്ക് ‘ഞാന്‍ റിയാസ് സലീമിന്റെ വലിയൊരു ഫാനായിരുന്നു. ഞങ്ങളുടെ സീസണിലേക്ക് റിയാസ് വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ക്ക് പെട്ടെന്ന് കണക്ടായി തോന്നി. ഇപ്പോള്‍ എനിക്ക് മിസ് ചെയ്യാറുണ്ട് ഷോ. ഒന്ന് കൂടെ ആ 100 ദിവസം കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഗെയിം അവിടെ തീര്‍ന്നു. ഞങ്ങള്‍ ആരും പരസ്പരം തര്‍ക്കങ്ങള്‍ ഇല്ല. തുടക്കത്തില്‍ എന്‍ആര്‍ഐ ആയ എന്നെ സ്വീകരിക്കാന്‍ ഷോയില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടില്ല, ലക്ഷ്വറിയില്‍ വളര്‍ന്നതാണ് എന്നൊക്കെയാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എല്ലാവരും അങ്ങനെയാകണമെന്നില്ല. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ സമയം എടുത്തു. ബിഗ് ബോസ് ഷോയുടെ സ്‌പോണ്‍സേഴ്‌സിന്റെ ആളാണ് ഞാന്‍ എന്നൊരു പേര് എനിക്ക് ഷോയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ ബിഗ് ബോസില്‍ നിര്‍ത്തിയത് എന്നാണ് ആരോപണങ്ങള്‍. മാത്രമല്ല,സീക്രട്ട് റൂമില്‍ എന്നെ നിര്‍ത്തിയത് എന്റെ അച്ഛന്‍ 50 ലക്ഷം കൊടുത്തിട്ടാണെന്നാണ് എന്ന് വരെയുള്ള ആരോപണം വന്നിരുന്നു എന്നും സെറീന പറയുന്നു.

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും പുറത്ത് വന്നപ്പോൾ തനിക്ക് ഷോക്കായി പോയിരുന്നുവെന്നും സെറീന പറയുന്നുണ്ട്. ഹൗസിലുള്ളവർ തന്നെ ഇഷ്ടപ്പെട്ടിരുന്നത് പോലെ പുറത്തുള്ളവരും തന്നെ ഇഷ്ടപ്പെടുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് അതല്ലായിരുന്നുവെന്ന് സെറീന പറഞ്ഞു. ബിഗ് ബോസിൽ വെച്ച് എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ പുറത്തും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ പുറത്തുവന്നപ്പോൾ ശരിക്കും ഷോക്കായി പോയി. പക്ഷേ ഞാൻ അവിടെ 100 ശതമാനവും ഞാൻ ഞാനായാണ് നിന്നത്. അതുകൊണ്ട് തന്നെ പുറത്തുള്ള വിമർശനങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല. എനിക്ക് എന്നെ സ്നേഹിക്കുന്നവർ പുറത്തുണ്ട്. അമ്മയായിരുന്നു എന്റെ അക്കൗണ്ട് നോക്കിയിരുന്നത്. പിആർ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. പിആർ ഇല്ലാതെ തന്നെ 98 ദിവസം നിൽക്കാൻ പറ്റിയത് വലിയ കാര്യമാണ്. അതും കേരളത്തിലെ ആർക്കും എന്നെ അറിയുക പോലും ഇല്ല. ഇന്ത്യക്ക് പുറത്ത് ആർക്കും വോട്ട് ചെയ്യാൻ പറ്റുമായിരുന്നില്ല. എന്തിന് ദുബായിൽ ഉള്ള അമ്മക്ക് പോലും വോട്ട് ചെയ്യാൻ പറ്റില്ലായിരുന്നു എന്നും സെറീന പറയുന്നു. ഓരോ നോമിനേഷനിൽ വന്നിട്ടും ജനങ്ങളുടെ പിന്തുണയോടെയാണ് ഞാൻ വിജയിച്ച് കയറിയത്.ഒരുപക്ഷേ ഇതൊക്കെ കൊണ്ടായിരിക്കാം എന്നെ സ്പോൺസർ ചെയ്തതാണെന്ന് പറയാൻ കാരണം’, സെറീന പറഞ്ഞു. ബിഗ് ബോസ് ഷോയുടെ സ്പോൺസേഴ്സിന്റെ ആളാണ് എന്നൊരു പേര് തനിക്ക് ഷോയിൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തന്നെ ബിഗ് ബോസിൽ നിർത്തിയത് എന്നായിരുന്നു ആരോപണമെന്നും സെറീന പറഞ്ഞിരുന്നു.