തെന്നിന്ത്യൻ താരം സാമന്തയുടെ പുതിയ ചിത്രം യശോദയുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്. ഇരട്ട സംവിധായകരായ ഹരി ഹരീഷ് ആണ് ചിത്രം ഒരുക്കുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലറാകും ചിത്രമെന്നാണ് ഫസ്റ്റ് ഗ്ലിംപ്‍സ് നൽകുന്നത്.യശോദ കണ്ണുതുറന്നു നോക്കുന്നു. അവൾക്ക് ചുറ്റുമുള്ള ലോകം മാറിയിരിക്കുന്നു. ജനാല വാതിലിനപ്പുറം കണ്ട പ്രാവിൽ അവൾ താൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ദർശിക്കുന്നു, അതിനെ പിടിക്കാൻ ശ്രമിക്കുന്നു. യശോദയുടെ ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് ആദ്യമായി എത്തുമ്പോൾ കാണുന്ന കാഴ്ചയെ വർണിക്കുകയാണ് നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ്.

വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിം​ഗും പൂർത്തിയായെന്നാണ് വിവരം. ഓ​ഗസ്റ്റ് 12ന് ചിത്രം റലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഫാമിലി മാൻ 2 എന്ന വെബ് സീരീസിലൂടെ സാമന്തയെ പാൻ-ഇന്ത്യൻ പ്രേക്ഷകർ നെഞ്ചിലേറ്റി. ആ ബോധ്യത്തിലാണ് ഈ പ്രോജക്റ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുന്നത്.വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, ബാനർ ശ്രീദേവി മൂവീസ്.