Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി!!!!

RRR
RRR

RRR

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ആഗോള റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. 450 കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം 1920 കളുടെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്‍പദമാക്കിയാണ് കഥ പറയുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്.

RRR

RRR

എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സംവിധായകന്റെ കട്ട് ഔട്ട് ഉയർന്നിരിക്കുകയാണ്. ഹൈദരാബാദ് ഉള്ള സുദർശന 35 എം എം തീയേറ്ററിനു മുന്നിലാണ് ആർ ആർ ആർ റിലീസിന്റെ ഭാഗമായി എസ് എസ് രാജമൗലിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർന്നത്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ആർ ആർ ആറിന് വേണ്ടി കാമറ ചലിപ്പിച്ചത് കെ കെ സെന്തിൽ കുമാർ, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ്, സംഗീതമൊരുക്കിയത് എം എം കീരവാണി എന്നിവരാണ്.

You May Also Like

സിനിമ വാർത്തകൾ

നീണ്ട  കാത്തിരിപ്പിനൊടുവിൽ 95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. എന്നാൽ ...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയിലെ വമ്പൻ ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രം ആയിരുന്നു  രാജമൗലി  സംവിധാനം ചെയ്യ്ത ആർ ആർ ആർ. ചിത്രത്തിൽ രാംചരണും, ജൂനിയർ എൻ  ഡി ആറും മല്സരിച്ചഭിനയിച്ച ഒരു ചിത്രം കൂടിയായിരുന്നു...

സിനിമ വാർത്തകൾ

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍ തേജയും ജൂനിയറും എന്‍ടിആറും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ.രാജമൗലിയില്‍ നിന്നും ഒരു മാസ്സ് മസാല സിനിമാ പ്രേക്ഷകന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അദ്ദേഹം ആര്‍ആര്‍ആറിലൂടെ...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രം. മലയാളം, തമിഴ്,...

Advertisement