ബിഗ് ബോസ്സിലെ രണ്ടു കരുത്താർന്ന മത്സരാർത്ഥികൾ ആയിരുന്നു ജാസ്‌മിനും, റോബിനും. എന്നാൽ ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞയാഴ്ച്ചനടന്ന വീക്കലി ടാസ്കിലെ കോലാഹലങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ കണ്ടതാണല്ലോ. റോബിൻ തിരിച്ചു വരുമോ എന്ന ചിന്തയിൽ ജാസ്മിൻ സ്വയമേ തന്നെ പുറത്തു പോകുകയും , റോബിനെ ബിഗ് ബോസ്സിൽ നിന്നും പുറത്താക്കുകയും ചെയ്യ്തു. സാധാരണ ബിഗ്‌ബോസ് വീട്ടിൽ നിന്നും മത്സരാർത്ഥികൾ പുറത്തിറങ്ങിയാൽ എല്ലാം പരിഭവങ്ങളും തീർക്കുക തന്നെ ചെയ്‌യും, എന്നാൽ ജാസ്മിൻ പുറത്തിറങ്ങിയതിന് ശേഷം റോബിനെ പറ്റി കുറ്റം പറയുകയാണ് ചെയ്യ്തത്. ഇൻസ്റ്റാഗ്രാം പേജുകളിൽ ആ വീഡിയോകൾ പങ്കു വെക്കുകയും ചെയ്യ്തിരുന്നു.റോബിൻ  ബിഗ് ബോസ് വീട്ടിൽ നിന്നും ശനിയാഴ്ച്ച ആയിരുന്നു നാട്ടിൽ എത്തിയത് താരത്തിന് ഗംഭീര സ്വീകരണം ലഭിക്കുകയും ചെയ്യ്തിരുന്നു.


ഇപ്പോൾ ജാസ്മിനെ പറ്റി റോബിൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നതു. റോബിൻ പറയുന്നു തനിക്കു വെക്തിപരമായി യാതൊരു വിധ വൈരാഗ്യവും ജാസ്മിനോട് ഇല്ല. ഇപ്പോളും ജാസ്മിൻ തന്നെ ഒരു കോഫി കുടിക്കാൻ വിളിച്ചാൽ യാതൊരു വിധ വിദ്വേഷങ്ങൾ ഇല്ലാതെ തന്നെ പോകും. തന്നെ ഒരുപാടു ഹേർട്ട് ചെയ്യ്തിട്ടുണ്ട് ജാസ്മിൻ . അതെല്ലാം ആ ഗെയിംമിന്റെ ഭാഗം മാത്രമാണ്, അത് ബിഗ് ബോസ് വീട്ടിൽ മാത്രം എന്നാൽ പുറത്തിറങ്ങിയാൽ ഒരു ശത്രുതയും ഉണ്ടാവില്ല എന്നും റോബിൻ പറയുന്നു.


ജാസ്മിൻ എന്നോട് ഇപ്പോളും കോഫി കുടിക്കാൻ വിളിച്ചാൽ പോകുമെന്നും റോബിൻ പറയുന്നു. ജാസ്മിനോട് പിണങ്ങി ഇരിക്കുന്നതിനേക്കാളും എനിക്കിഷ്ട്ടം നല്ല സുഹൃത്തുക്കളായി കഴിയാനാണ്. ഇപ്പോൾ തന്നെ തന്റെ പ്രൊഫൈലിൽ കയറി കമെന്റ് സെക്‌ഷൻ ഓഫാക്കിയിരിക്കുകയാണ്, ജാസ്മിനെ തന്റെ അക്കൗണ്ടിൽ കയറി വഴക്കു പറയാതിരിക്കാൻ ആണ് അങ്ങനെ ചെയ്യ്തത് റോബിൻ പറയുന്നു, റോബിന്റെ ഈ സ്വഭവം തന്നെ ആരാധകരെ അത്ഭുത പെടുത്തിയിരിക്കുകയാണ്.