പല ഭാഷകളിലായി നടത്തി വരുന്ന ബിഗ്‌ബോസ് ഷോയുടെ മലയാളം പതിപ്പ് മോഹൻലാലിന്റെ അവതരണത്തിൽ പല സീസണുകളിൽ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലും മറ്റ് മേഖലയിലും ഉള്ള ആളുകൾ പങ്കെടുക്കുന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ എല്ലാ സീസണിലും വലിയ ആരാധകരാണുള്ളത്. ഇതിലെ മൂന്നാം സീസോണിലൂടെ സുപരിചിതയായ മാറിയ താരമാണ് ഋതു മന്ത്ര. പാട്ടിലും അഭിനയവും മോഡലിംഗിലും സജീവമായ താരത്തിനോട് ചേര്‍ന്നാണ് നടനും മോഡലുമായ ജിയ ഇറാനിയുടെ പേരും ചര്‍ച്ചയായി മാറിയത്. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് വ്യക്തമാക്കിയായിരുന്നു ജിയ എത്തിയത്. ഋതുവിനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും ജിയാ പങ്കു വെച്ചിരുന്നു. വിവാഹമോചന സമയത്ത് ഋതു പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും പരസ്പരം മനസ്സിലാക്കിയവരാണ് ഞങ്ങള്‍ എന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല കരിയറാണു ഇരുവർക്കും മുഖ്യമെന്നും ജിയാ പറഞ്ഞിരുന്നു.
എന്നാൽ ബിഗ് ബോസ് വീടിനു പുറത്തിറങ്ങിയ ശേഷവും ഋതു ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഷോയിൽ തനിക്കൊരു പ്രണയമുണ്ടെന്നു ഋതു തുറന്നു സമ്മതിച്ചിരുന്നു. പിന്നീട അയാൾ ആരാണെന്നോ ഒന്നും തന്നെ ഋതു വെളിപ്പെടുത്തിയില്ല. അടുത്തിടെ ഋതുവിൻപോപ്പമുള്ള ഒരു ചിത്രം ജിയാ പോസ്റ്റ് ചെയ്തിരുന്നു .
എന്നാൽ ഈപൊലീത്ത അതിന്റെ പ്രതികരണമെന്ന രീതിയിൽ നടൻ സുദേവ് നായര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെചിരിക്കുകയാണ് കഴിഞ്ഞ ദിവസം. ചിലര്‍ക്ക് നിങ്ങളെ ഇഷ്ടമാവില്ല, നിങ്ങളുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തുന്നുണ്ടാവും എന്നാണ് ഋതു ഇതിനു ക്യാപ്ഷൻ നൽകിയത്. സുദേവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
