ട്രാൻസ്ജെൻഡർ രംഗത്തു നിരവധി ആളുകൾക്ക് പരിചയമുള്ള ഒരു സെലിബ്രറ്റി ആണ് രഞ്ജു   രഞ്ജിമാർ. സിനിമയിൽ നിരവധി നടിനടന്മാരും മായി സൗഹൃദത്തിൽ ആണ് രഞ്ജു. ആൺ ശരീരത്തിൽ നിന്നും ഒരു പെണ്ണായി അതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും  രെഞ്ചു പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം സിനിമ ലോകത്തു നിന്നും ചില പ്രതികരണങ്ങൾ തനിക്കു നേരിടേണ്ടി വന്നു രെഞ്ചു പറയുന്നു.


സിനിമാ ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നമ്മൾ നമ്മളായി ജീവിക്കുക, ഒരു ദിവസം എങ്കിൽ ഒരു ദിവസം. നമ്മൾ എന്തായി മാറാൻ ആ​ഗ്രഹിച്ചോ അതായി മാറുക. ഞാൻ ഫീമെയ്ൽ ആർട്ടിസ്റ്റുകളുടെ കൂടെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. സ്ത്രീകളുമായി എപ്പോഴും ഞാൻ തന്നെ ഒരു അകലും സൂക്ഷിച്ചിരുന്നു. കാരണം എന്നിലല്ലാത്തത് എന്തോ ഉണ്ട്അത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സര്ജറി കഴിഞ്ഞു ഞാൻ എല്ലാവർക്കും വീഡിയോകാൽ വിളിച്ചു സംസാരിച്ചു.
എലാവരും നല്ലകാര്യം എന്ന് പറഞ്ഞു. അതിന് ശേഷം ഞാനവരെ കാണുമ്പോൾ കെട്ടിപ്പിടിക്കുമ്പോൾ, ഇറുക്കി പിടിക്കും. കാരണം ഞാനിത്രയും നാൾ കൊടുക്കാതിരുന്ന സ്നേഹം എനിക്ക് കൊടുക്കാൻ കഴിയുന്നുണ്ട്. മുമ്പ് അത് വേണ്ട എന്ന രീതിയിൽ ഒഴിഞ്ഞ് മാറും. പക്ഷെ ഇപ്പോൾ കെട്ടിപ്പിടിക്കുമ്പോൾ പൂർണ മനസോടെ, പൂർണ സ്നേഹത്തോടെ ആണ് കെട്ടിപ്പിടിക്കുന്നത്,’ രഞ്ജു രഞ്ജിമാർ പറഞ്ഞു.തന്റെ സ്ത്രീത്വത്തെ ആദ്യം അറിഞ്ഞപ്പോൾ അമ്മയോട് ആണ് പറഞ്ഞത് സത്യത്തിൽ തനിക്ക് അഞ്ചു വയസ്സ് മാത്രം പ്രായം. ഇപ്പോൾ ഞാൻ തികഞ്ഞ ഒരു സ്ത്രീ ആണെന്ന് പറയുന്നത് വലിയ അഭിമാനം ഉള്ള കാര്യമാണ് രെഞ്ചു പറയുന്നു.