വിവാഹത്തിൽ പുതുമ തേടുന്നവരാണ് പുതു തലമുറ. ലെസ്ബിയൻ വിവാഹവും ​ഗേ വിവാഹവും ഒക്കെ സർവ്വസാധാരണയായി. സ്വന്തം ഐഡിന്ററ്റി തിരിച്ചറിയുന്നതിനുള്ള സ്വാതന്ത്യം പോലെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യവും നമുക്ക് ഉണ്ട്.
ഇതിൽ നിന്നും തികച്ചും വ്യത്യസ്ഥയാണ് നടി കനിഷ്ക.

സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി. ഇതിന് കാരണം പറയുന്നത് പുരുഷൻമാരെ തനിക്ക് വിശ്വാസം ഇല്ല എന്നാണ്. ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021 ൽ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.

നാല് മാസങ്ങൾക്ക് മുൻപ് നടി അമേരിക്കയിലേക്ക് പോയിരുന്നു. അവിടെ വെച്ചാണ് ഈ തീരുമാനം എടുത്തതെന്ന് നടി പറയുന്നു. വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ ക്ഷമയല്ല സ്വയം വിവാഹം കഴിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കനിഷ്‌ക പറയുന്നു

‘പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്‌സിക് ബന്ധത്തിൽ അകപ്പെടുന്നതിലും നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണ്. യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ് കനിഷ്ക വിവാഹിതയായത്. . സിന്ദൂരവും മംഗൽസൂത്രയും അണിഞ്ഞ് താൻ വിവാഹിതയായിയെന്ന് താരം അറിയിച്ചു. ഓഗസ്റ്റ് 6 മുതൽ സമൂഹമാധ്യമത്തിൽ മാരിറ്റൽ സ്‌റ്റേറ്റസും മാറ്റി.