Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വയർ ബാൻഡ് ധരിച്ചാണ് ഞാൻ ഷെയ്പ്പ് ആക്കിയത്, വീഡിയോയുമായി പേർളി!

നടിയും അവതാരികയുമായ പേർളി മാണിയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ വലിയ ആഘോഷം ആക്കിയിരുന്നു. ബിഗ് ബോസ്സിൽ വേച്ച്പരിചയപെട്ട ശ്രീനിഷുമായി പ്രണയത്തിൽ ആകുകയും ശേഷം വിവാഹം കഴിക്കുകയും ആയിരുന്നു. അടുത്തിടെ ആയിരുന്നു താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ആദ്യ കൺമണിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. നില ശ്രീനിഷ് എന്നാണ് താര ദമ്പതികൾ തങ്ങളുടെ മകൾക്ക് പേരിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ പ്രസവത്തിനു ശേഷം തന്റെ ശരീരത്തിൽ ഉണ്ടായ മാറ്റാതെ കുറിച്ച് തുറന്ന് പറയുകയാണ് താരം. തന്റെ വയറിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പേർളി ഈ കാര്യം ആരാധകരുമായിപങ്കുവെച്ചത്.

”പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയർ. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോൾ. ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം.

ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മർദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങൾക്കാവശ്യമുളള സമയമെടുക്കുക. നിങ്ങൾ ഒരു ഓട്ടത്തിലല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.” എന്നുമാണ് പേർളി കുറിച്ചത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താര കുടുംബം ആണ് ശ്രീനിഷ് ,പേർളി മാണി കുടുംബം. ഇപ്പോൾ ഇവരോടൊപ്പം ആരാധകരുടെ പ്രിയപ്പെട്ട ഒരു കുഞ്ഞാതിഥിആണ് നില ബേബി. ബിഗ്‌ബോസിലൂടെ ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. സോഷ്യൽ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സൂപർ സ്റ്റാർ ആണ് അജിത് കുമാർ. എത്ര പ്രശസ്തിയുടെ ഉയർച്ചയിൽ നിന്നാലും ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നടൻ അജിത്കുമാർ എന്ന് നടിയും, അവതാരകയുമായ പേളി...

സിനിമ വാർത്തകൾ

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട്...

Advertisement