ജനിച്ച ആറുമുതൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിക്കുകയാണ് നില. പേര്ളിയുടെയും ശ്രീനിഷിന്റെയും സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ നിലക്കുട്ടിയുടെ വിശേഷങ്ങൾ തന്നെയാണ്. പേർളി പ്രെഗ്നന്റ് ആയതുമുതൽ നില ജനിക്കുന്ന അന്നുതൊട്ടും ഉള്ള ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഇത് ആരാധകരും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി. ഒരു അഭിമുഖത്തിലാണ് കുഞ്ഞു നില വന്നതിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചു പേളി വാചാലയാകുന്നത്.
“എന്നെയും മോളെയും ഒന്നിച്ചു കാണുമ്പോൾ അമ്മ പറയും, നീ എന്റെ കൈയ്യിൽ കുഞ്ഞായി ഇരുന്നത് ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു. നില കാണുവാൻ ആരെപ്പോലെയാണ് എന്ന് ചോദിച്ചാൽ താനും ശ്രീനിയും ഇതിനായുള്ള ഉത്തരത്തിനു വഴക്കാണെന്നു പേളി പറയും.” പേളിയുടെ മുടി കുഞ്ഞിന് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരമനു തരാം നൽകുന്നത് ,”കുഞ്ഞിന്റെ മുടി ഇടക്ക് ചുരുണ്ടതാണ് ഇടക്ക് സ്ട്രൈറ്റും . എന്റെ മുടിയും ഇങ്ങനെ തന്നെ ആയിരുന്നു എന്നാണ് ‘അമ്മ പറയുന്നത്, അതു കൊണ്ടുതന്നെ മുടിയെപ്പറ്റി പറയാൻ കുറച്ച് സമയമെടുക്കും. എന്തായാലും അവളുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട കളിപ്പാട്ടം എന്റെ മുടിയാണ് മുടി പിടിച്ചു കളിക്കാൻ കുഞ്ഞിന് വലിയ ഇഷ്ടമാണ്.”