ഓസ്‌കാർ  ലിസ്റ്റിൽ ഇപ്പോൾ  രാജമൗലിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ആർ ആർ ആർ’.  രാജ്യന്തര എന്റർടൈൻമെന്റ മാസികയായ  വെറൈറ്റിയുടെ  ഓസ്കാർ പട്ടികയിൽ  ഇടം നേടിയ ചിത്രം ആണ് ആർ ആർ ആർ. അഞ്ചു വിഭാഗത്തിലാണ് ചിത്രം നോമിനേഷൻ  നൽകിയിരിക്കുന്നത്. ഒരു പക്ഷെ  ഈ ചിത്രത്തിന് അവാർഡ് ലഭിക്കാൻ വളരെ സാദ്യത ഉണ്ടെന്നും വെറൈറ്റി മാസിക പറയുന്നു. ഒന്ന് മികച്ച ഗാനങ്ങൾക്കുള്ള പുരസ്‌കാരം ആണ്, സൂപർ ഹിറ്റ് ഗാനമായ ദോസ്തി എന്ന ഗാനത്തിനാണ്.

ഇന്നും ട്രെൻഡിങ്ങായ് ഒരു ഗാനം ആണ് ദോസ്തി.  ഹേമചന്ദ്രയുടെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാണ് ഇത്.മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കൽപിക്കുന്നുണ്ട്. മികച്ച നടനുള്ള .നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്. ഇതോടെ ഇരുവരുടെയും ആരാധകർ ആഘോഷം .
അതേസമയം ഇന്ത്യയിൽ നിന്നും ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രി തീരുമാനിക്കുന്നതിനുള്ള സ്ക്രീനിങ് ചെന്നൈയിയിൽ ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് സ്ക്രീനിങിനുണ്ടെന്നാണ്  റിപ്പോർട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജൂറി അംഗങ്ങളാണ് സിനിമ കണ്ട് വിലയിരുത്തുന്നത്. പതിനഞ്ച് ദിവസമെടുക്കുന്ന  സ്‌ക്രീനിങ്ങിലെ അന്തിമ തീരുമാനം  ഒക്ടോബർ ആദ്യവാരം തന്നെയുണ്ടാകും എന്നാണ് ഉദ്ദേശം.