ബോളിവുഡിലെ പ്രധാന നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. ഒരു കായിക കുടുംബത്തിൽ നിന്നുമാണ് താരം എത്തുന്നത്. ഷാരുഖ് ഖാൻ നായകനായ ഓം ശാന്തിഓ൦ എന്ന ചിത്രമാണ് ദീപികയുടെ ആദ്യ സിനിമ. പിന്നീട് താരത്തിന് നിരവധി സിനിമകൾ വരുകയും അവ ഹിറ്റുകൾ ആകുകയും ചെയ്യ്തു. ഇപ്പോൾ താരം ഒരു നിർമാതാവും കൂടിയാണ്‌. എന്നാൽ തന്റെ തുടക്കം അത്ര നല്ലതല്ലായിരുന്നു. തന്റെ പുതിയ സിനിമയായ ഗഹരിയാന്റെ തിരുക്കകളിലാണ് ദീപിക. ചിത്രത്തിന്റെ പ്രൊമോഷൻ ഒരുക്കത്തിന് നൽകിയ അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ബോളവുഡിലെ മറ്റൊരു സൂപ്പര്‍ നായികയായ കത്രീന കൈഫിനെക്കുറിച്ചും ദീപിക പരാമര്‍ശിക്കുന്നുണ്ട്. ദീപികയുടെ വാക്കുകള്‍ ഇങ്ങനെ .ദീപികയെ പോലെ പുറത്തു നിന്നും വന്ന നായികയാണ് കത്രീനയും. തുടക്കകാലത്ത് എനിക്ക് പിആര്‍ ഏജന്റോ മാനേജറോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. എന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റേയും മിക്‌സ് ആയിരുന്നു ഞങ്ങള്‍. അന്ന് ഞങ്ങള്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും ഞങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത്. ഇന്നത്തെ കാലത്ത് വന്ന മാറ്റങ്ങളെക്കുറിച്ചും ദീപിക സംസാരിക്കുന്നുണ്ട്.ഞങ്ങളെ സഹായിക്കാൻ അന്ന്  ആരുമുണ്ടയിരുന്നില്ല.

എന്നാൽ ഇന്നത്തെ താരങ്ങൾക്കു അതിനെല്ലാം വഴികൾ ഉണ്ട്. ഇന്നത്തെ യുവതലമുറയോട് എങ്ങനെ ഇരിക്കണം , എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നും ദീപിക ചൂണ്ടിക്കാണിച്ചു. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നുമുണ്ടായിരുന്നില്ലെന്നും ഈ സഹായങ്ങള്‍ വളരെ നല്ലതാണെന്നും ദീപിക പറഞ്ഞു.ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതിലൂടെയാണ് ഞങ്ങള്‍ പഠിച്ചത് എന്നും ദീപിക പറഞ്ഞു.