ഇന്ന് പ്രേക്ഷകർ കാണാൻ കൊതിച്ച നിവിൻ പോളി ചിത്രം ‘സാറ്റർ ഡേ നൈറ്റ്’ തീയിട്ടറുകിളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ദുബായിപ്രീമിയറിൽ  ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചിത്രം യുവത്വത്തിന്റെ ആഘോഷം തന്നെയാണ് പ്രതിപാദിക്കുന്നത്. നിവിൻ പോളി, റോഷൻ ആൻഡ്‌റൂസ് കൂട്ടുകെട്ടിൽ ഉടലെടുത്ത രണ്ടാമത്തെ ചിത്രം ആണ് സാറ്റർഡേ  നൈറ്റ്. സൗഹൃദത്തിന്റെ മനോഹര കാഴ്ച്ച പറയുന്ന ചിത്രം തന്നയാണ് ഇത്.

കി റുക്കനും കൂട്ടരും എന്ന ടൈറ്റിൽ ടാഗോടു കൂടിയാണ് ചിത്ര൦ പ്രദര്ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും, ട്രെയിലറും ഇതിനോടകം പ്രേക്ഷകരെആവേശം കൊള്ളിച്ചു കഴിഞ്ഞു. ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി , മാളവിക, സാനിയ ഇയ്യപ്പൻ,അശ്വിൻ മാത്യു തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് ജോക്സ് ബിജോയ് ആണ്. ആക്ഷൻ , അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ , വിഷ്ണു ദേവ, സ്റ്റിൽസ് , സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ ,ആനന്ദ് ഡിസൈൻസ് ,പ്രൊഡക്ഷൻ ഡിസൈനർ ,അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ , സുജിത്ത് സുധാകരൻ, മേക്കപ്പ് ,സജി കൊരട്ടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവര്തകര്.