സിനിമയിൽ ഏത്  വേഷവും കൈകാര്യ൦ ചെയ്യുന്ന നടിയാണ് നവ്യ നായർ, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്, തന്റെ സാരി  കളക്ഷനിലെ കാഞ്ചീപുരം സാരികൾ ആണ് നടി  വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്, ഒട്ടേറെ സാരികൾ ഉള്ളതിനാൽ അവയിൽ താൻ ഒരിക്കൽ മാത്രം ധരിച്ചതും ഒരുവട്ടം പോലും ഉടുക്കാത്തതുമായ സാരികളാണ് നടി വിൽക്കാൻ ഒരുങ്ങുന്നത്, തന്റെ കള ക്ഷനിലെ കാഞ്ചീപുരം സാരികളാണ് നവ്യ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്


അടുത്തിടെ താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോവായ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാനിനെ കുറിച്ചായിരുന്നു പോസ്റ്റ്, ഇതിന് പിന്നാലെയാണ് തന്റെ സാരികൾ ആരാധകർക്കായി താരം വിൽപ്പനയ്ക്ക് എത്തിച്ചത്,പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് താരം തുറന്നിരിക്കുന്നത്. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്.തനിക്ക് സാരികൾ അലമാരിയിൽ വെച്ച് സൂക്ഷിക്കാൻ താല്പര്യമില്ല എന്നും നടി പറയുന്നു

അതിൽ നാലെണ്ണം തനി കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനൻ സാരികളും. ഇതുവരെ വിൽപ്പനയ്ക്ക് വെച്ച ആറ് സാരികളും ഒരു തവണ താരം ധരിച്ചിട്ടുള്ളവയാണ്. ചിലതിനൊപ്പം ബ്ലൗസും നവ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ  സെലിബ്രിറ്റിയുടെ സാരിയാണെന്ന് കരുതി അന്യായ വിലയും കൈപൊള്ളുന്ന വിലയുമൊന്നും നവ്യ നൽകിയിട്ടില്ല. പക്ഷെ സാരിയുടെ വിലയ്ക്കൊപ്പം ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ. ലിനൻ സാരികൾക്ക് 2500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ 4000, 4,500 രൂപാ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില വീണ്ടും കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും ക്യാപ്‌ഷനുണ്ട്