ധന്യ വീണ എന്ന നടി സിനിമയിൽ എത്തിയതിനു ശേഷമാണ് നവ്യ നായർ എന്ന പേര് ലഭിച്ചത്. ഇന്ന് ജാതിപ്രശ്നം രൂക്ഷമാകുമ്പോൾ പല താരങ്ങളും തങ്ങളുടെ ജാതിവാൽ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇപ്പോൾ അങ്ങനെയുള്ള ഒരു നടിയാണ് നവ്യ നായർ, സ്വന്തം പേരില്ലാതെ സ്വയം കൂട്ടിച്ചേർത്ത നടി എന്നുള്ള വിമർശനം വരെ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ഈ വിമര്ശനങ്ങളോടെ ഇപ്പോൾ താരം പ്രതികരിച്ചെത്തുകയാണ്. ഞാൻ ഇന്നും ധന്യ വീണ ആണ്, നവ്യ പറയുന്നു.

നടിയുടെ പുതിയ ചിത്രമായ ജാനകി ജാനേ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്. ഈ പേര് ഞാൻ തെരെഞ്ഞെടുത്തതല്ല പകരം സിബി അങ്കിൾ ആണ് തനിക്കു ഈ പേര് നൽകിയത്. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആണ് ഇഷ്ട്ടം എന്ന സിനിമയിൽകൂടി എത്തിയത്. അന്ന് സിനിമയുടെ ഡയക്ടറും, പ്രൊഡ്യൂസറും നൽകിയ പേര് നവ്യ നായർ, അന്ന് എനിക്ക് വോയിസ് ഇല്ലാഞ്ഞതിനാൽ ആണ് ഈ പേര് നിലനിന്നിരുന്നത് നവ്യ പറയുന്നു.

ഞാൻ ഇപ്പോൾ ഈ പേര് കളഞ്ഞാലും എല്ലാവരുടയും മനസിൽ ഞാൻ നവ്യ ആയിരിക്കും. കൊച്ചു കുട്ടികൾ പോലും നവ്യ നായർ എന്നാണ് വിളിക്കുന്നത്, അതെന്റെ ജാതി പേര് നോക്കിയല്ല. ഇന്നും എന്റെ പേര് ധന്യ വീണ എന്നാണ്, അതിൽ ഒന്നും ജാതിവാൽ ഇല്ല . എന്റെ എല്ലാം രേഖകളിലും ധന്യ വീണ എന്നാണ്, അതിലൊന്നും എന്റെ ജാതിവാൽ ഇല്ല, ഞാൻ എന്റെ ജാതി വലിനെ കുറച്ചു കാണുന്നത് കൊണ്ടല്ല ,എന്നാൽ എന്റെ വാൽ മുറിക്കാൻ എനിക്കങ്ങനെ ഒരു വാലില്ല നവ്യ പറയുന്നു.