സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ജോഡികൾ ആയിരുന്നു സമാന്ത റുത്ത് പ്രഭുവും അക്കിനേനി നാഗ ചൈതന്യയും.രണ്ടുപേരുടെയും പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായി മാറിയിരുന്നു.എന്നാൽ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകർക്ക് അത് അത്രകണ്ട് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല അതും വലിയ വാര്‍ത്തയായി മാറിയിരുന്നു. വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം ആയി എങ്കിലും ഇന്നും ഇരുവരും വീണ്ടും ഒന്നു ചേര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ആരാധകരുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്ത് പല ഗോസിപ്പുകളും പലരും മെനഞ്ഞിറക്കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം കുറച്ച് കാമ്പുള്ളതാണ് എന്ന് തന്നെ പറയേണ്ടി വരും. 2010ലാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിയുമ്പോഴേക്കും ബന്ധം വേര്‍ പിരിഞ്ഞു. 2021 ല്‍ ആണ് ഞങ്ങള്‍ വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന് സമാന്തയും നാഗ ചൈതന്യയും പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പ് നിയമപരമായി ഞങ്ങള്‍ വേര്‍ പിരിിഞ്ഞു എന്ന് നാഗ ചൈതന്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും നാഗ സമാന്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും നാഗ ചൈതന്യ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ല. ചില ഫോട്ടോസ് കുത്തിപൊക്കലുകളുടെ ഭാഗമായി വീണ്ടും വൈറലാവുമ്പോള്‍, ഇരുവരും തമ്മില്‍ വീണ്ടും ഒന്നിക്കാനുള്ള സാധ്യത തിരകയുകയാണ് ചില ആരാധകര്‍. അതിനിടയില്‍ നാഗ ചൈതന്യ മറ്റൊരു നടിയുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വരെ വന്നിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ പോസ്റ്റ് വൈറലാവുന്നത്. സമാന്തയും നാഗചൈതന്യയും ഒന്നിച്ചിരുന്ന കാലത്ത് ദത്ത് എടുത്തതാണ് ഹാഷ് എന്ന ഫ്രഞ്ച് ബുള്‍ഡോഗിനെ.
കുഞ്ഞിനെ പോലെ അവര്‍ക്കിടയില്‍ ഹാഷ് ഉണ്ടാകുമായിരുന്നു. വേര്‍ പിരിഞ്ഞതിന് ശേഷം ഹാഷിന്റെ ഉത്തരവാദിത്വം സാമന്ത ഏറ്റെടുത്തു. പിന്നീട് ഹാഷിനൊപ്പമുള്ള ചിത്രങ്ങള്‍ എല്ലാം സാമന്ത പങ്കു വയ്ക്കുമായിരുന്നു. മൂന്നാം പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഹാഷിന് ഒപ്പമുള്ള നാഗ ചൈതന്യയുടെ പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹാഷിനൊപ്പം സൂര്യാസ്തമയം ആസ്വദിക്കുകയാണ് നാഗ ചൈതന്യ ഇപ്പോൾ. തന്റെ കാറില്‍ ഇരുന്ന് ഹാഷ് പുറത്തേക്ക് നോക്കുന്ന ഫോട്ടോ നാഗ ചൈതന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വൈബ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കോ പാരന്റിങ് ആണോ, ഹാഷിനെ നിങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണോ വളര്‍ത്തുന്നത്, ഇപ്പോഴും സമാന്തയുമായി ബന്ധമുണ്ടോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഹാഷിനെ താങ്കള്‍ക്കൊപ്പം കാണുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്, ദയവ് ചെയ്ത് വീണ്ടും സമാന്തയ്‌ക്കൊപ്പം ചേരൂ നിങ്ങളെ ഒരുമിച്ച് കാണാനാണ് സന്തോഷം എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകള്‍.സമാന്ത ഇപ്പോള്‍ ദുബായില്‍ ആണ്. അതിന്റെ അപ്‌ഡേഷന്‍സ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സമാന്ത മാറി നില്‍ക്കുമ്പോള്‍ നാഗ ചൈതന്യയാണോ ഹാഷിനെ നോക്കുന്നത് എന്നാണ് ആരാധകരിൽ ചിലർക്ക് അറിയേണ്ടത്.