ഹാസ്യ രീതിയിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഒരു നടൻ ആയിരുന്നു കൊച്ചിൻ ഹനീഫ, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഒരിക്കലും നികത്താൻ കഴിയുന്ന ഒന്നല്ലായിരുന്നു, ഹനീഫയും, മമ്മൂട്ടിയും നല്ല ആത്മ ബന്ധം ഉള്ള സുഹൃത്തുക്കൾ ആണെന്ന് മുൻപും കേട്ടിരുന്നു, ഇപ്പോൾ ഇരുവരുടയു൦ ആത്മ ബന്ധത്തെ കുറിച്ച് തുറന്നു പറയുകാണ് നടൻ മുകേഷ്. സിനിമ മേഖലയിൽ ഒരു ശത്രുക്കൾ പോലുമില്ലാത്ത ഒരു നടൻ തന്നെ ആയിരുന്നു ഹനീഫിക്ക മുകേഷ് പറയുന്നു,

എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു,അദ്ദേഹത്തിന്റെ ചിരി എപ്പോളും ഉച്ചത്തിൽ ആയിരുന്നു, അദ്ദേഹത്തിന്റെ ചിരി അതുപോലെ പ്രശസ്തവും ആയിരുന്നു മുകേഷ് പറയുന്നു.ഹനീഫിക്കയെ പറ്റി പറയുമ്പോള്‍ കൂടെ പറയേണ്ട ആളാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്‍മാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

പരസ്പരം ഇരുവർക്കും വലിയ സ്നേഹം ആയിരുന്നു, അദ്ദേഹം മരിച്ചപ്പോൾ മമൂക്ക ഒരു കൊച്ചുകുട്ടി  കരയുന്നതുപോലെ ആയിരുന്നു കരഞ്ഞിരുന്നത് , അദ്ദേഹം കരഞ്ഞപ്പോൾ ഹനീഫിക്കയുടെ ഈ ഒരു കാര്യം പറഞ്ഞായിരുന്നു കരച്ചിൽ, അവന്റെ ഈ അസുഖത്തെ കുറിച്ച് അവൻ എന്നോടെങ്കിലും ഒന്നു പറയാമായിരുന്നു, ഞാൻ എവിടെ പോയാലും അവനെ ചിലക്‌സിച്ചേനെ അത്രമാത്രം ഇഷ്ട്ടം ആയിരുന്നു ഇരുവർക്കും മുകേഷ് പറയുന്നു.