തന്റെ സിനിമക്കെതിരെ എന്തൊക്കെയോ ലക്‌ഷ്യം വെച്ചാണ് എന്റെ സിനിമയെ അക്രമിക്കുന്നത് ഒമർ ലുലു പറയുന്നു. എംഡിഎംഎ ഉപയോഗം പല സിനിമകളിലും പ്രോത്സാഹനം നൽകിയിട്ടുണ്ട് എന്നാൽ തന്റെ സിനിമയെ ഈ കാര്യത്തിൽ എന്തിനാണ് ഉപദ്രവിക്കുന്നത്. ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്സൈസ് കേസ് എടുത്തിരുന്നു ,ഭീഷ്മ പർവയിലും, ലൂസിഫറിലും എം ഡി എം എ  കാണിക്കുന്നുണ്ട്, എന്നിട്ട് എന്തുകൊണ്ട് വർക്കെതിരെ കേസ് എടുക്കാഞ്ഞത്.

ഈ വിഷയത്തിൽ മറുപടി പറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഒമർ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വാർത്ത സത്യമാണോ എന്നറിയാൻ എനിക്ക് ഇതുവരെയും എക്‌സൈസിൽ നിന്നും ഒരു കേസ് വന്നിട്ടില്. നല്ല സമയം എന്ന ചിത്രത്തിൽ താൻ എം ഡി എം എ പ്രോത്സാഹിപ്പിക്കാൻ ചെയ്യ്തതല്ല ,സമൂഹത്തിൽ വരുന്ന ഒരു കാഴ്ച്ച അത്രയുള്ളു സിനിമ

എല്ലാ ദിവസവും നമ്മൾ പത്രത്തിൽ  ഇത് കാണുന്നതല്ലേ ഇതുപോലെയുള്ള വാർത്ത. മാത്രമല്ല ഞങ്ങളുടെ സിനിമയിൽ മാത്രമല്ല ഇത് ആദ്യം കാണിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ സിനിമകളിലും ഇത്തരം സീനുകൾ കാണിക്കുണ്ട് അതിലൊന്നും ഒരു വിഷയവും ആർക്കുമില്ലായിരുന്നോ . എനിക്കെതിരെ എന്തോ ഗൂഢ ലക്‌ഷ്യം ചെയ്യുന്നതുപോലെയാണ് ഇങ്ങനെ ഒമർ ലുലു പറയുന്നു. ഇപ്പോൾ ചിത്രം സ്റ്റേ ചെയ്യണമെന്ന് പറഞ്ഞാൽഅതിൽ എന്താ കാര്യം, മറ്റുള്ള സിനിമകളും ഇതാവർത്തിച്ചിട്ടുണ്ട് എന്നിട്ടു എന്താ അവർക്കെതിരെ കേസ് എടുക്കാഞ്ഞത് ഒമർ ലുലു പറയുന്നു. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു എന്നപേരിൽ ആണ് സംവിധയകനെതിരെ കേസ് എടുത്തിരിക്കുന്നത്.