ജമ്മു കശ്‍മീരിലെ കത്വ ജില്ലയിലെ ലഹയ് – മൽഹാർ ഗ്രാമത്തിൽ നിന്നുള്ള കൊച്ചുമിടുക്കിയുടെ വീഡിയോ വൈറൽ ആയി . വൃത്തിയില്ലാത്ത്ത സ്കൂളിന്റെ തറയിൽ ഇരുന്നു പഠിക്കുന്നതിന്റെ ബുദ്ധിമുട്ടാണ് മോദിജിയോട് സീറത്ത് നാസ് എന്ന പെൺകുട്ടി അറിയിക്കുന്നത് . പ്രദേശത്തെ സർക്കാർ സ്കൂളിൽ ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞാണ് കുട്ടി വീഡിയോ ആരംഭിക്കുന്നത് . പിന്നീട് പഠിക്കുന്ന സ്കൂളിന്റെ ദയനീയാവസ്ഥ ആണ് കാണിച്ചു തരുന്നത് . അവിടെ എന്തൊക്കെ ചെയ്‌താൽ ഈ ദയനീയാവസ്ഥ മാറുമെന്ന് കുട്ടി പറയുന്നു . പിന്നീട് ”മോദിജീ എനിക്കൊരു കാര്യം പറയാനുണ്ട്” എന്ന് പറയുകയാണ്‌ .

പിന്നാലെ ഫോണിന്റെ ക്യാമറ തിരിച്ചു പ്രിൻസിപ്പലിന്റെ ഓഫിസും സ്റ്റാഫ് റൂമും കാണിച്ച കൊടുക്കുന്നു . പിന്നാലെ എത്ര വൃത്തികെട്ട നിലമാണിത് . അവർ ഞങ്ങളെ ഇവിടെ ഇരുത്താറുണ്ട് ” എന്നും പറയുന്നു . കുറച്ച കഴിഞ്ഞു വീണ്ടും മുന്നോട്ട് നീങ്ങി പണിതീരാത്ത കെട്ടിടവും കുട്ടി കാണിക്കുന്നു . കഴിഞ്ഞ 5 വർഷമായി ഇവിടം അങ്ങനെ തന്നെയാണ് . കുട്ടികൾ ക്ലാസ്സിൽ ഇരിക്കുന്ന സ്ഥലത്തേക്ക് ക്യാമറ തിരിച്ച അവൾ കാണിക്കുന്നു . നിലത്തു മുഴുവൻ പൊടി പിടിച്ചിരിക്കുന്നത് കാണാം .

പിന്നാലെ ”ഞങ്ങൾക്ക് വേണ്ടി നല്ല ഒരു സ്കൂൾ പണിയാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു . നിലവിൽ നിലത്തു ഇരുന്നു പഠിക്കണം . അതുകാരണം യൂണിഫോമുകൾ വൃത്തികെട്ടതാകുന്നു . അമ്മമാർ ഞങ്ങളെ വഴക്ക് പറയുന്നു . ഞങ്ങൾക്ക് ഇരിക്കാൻ ബെഞ്ചോന്നുമില്ല . പ്ലീസ് മോദിജീ ഒരു നല്ല സ്കൂൾ ഞങ്ങൾക്ക് വേണ്ടി പണികഴിപ്പിച്ചു തരൂ . മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിത്തരൂ. എന്റെ ആഗ്രഹം അനുവദിച്ചു തരൂ ”. അതിനു സീസണ് ശുചി മുറിയും അതിന്റെ വൃത്തിഹീനമായ അവസ്ഥയും കുട്ടി കാട്ടിക്കൊടുക്കുന്നു . ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്കൂളിലെ പൊതുവിടങ്ങൾ ശുചിമുറിയാക്കേണ്ടി വരുന്നു . കൂടതെ തുറസ്സായ ഒരു സ്ഥലം കാണിച്ചു തന്നിട്ട് അവിടെ പുതിയ സ്കൂൾ പണിയാമെന്ന് കുട്ടി പറയുന്നു .