മലയാളത്തിന്റെ ലേഡി സൂപർ സ്റ്റാർ ആയ മഞ്ജുവാര്യർക്കു പകരം മിന്നാമിനുങ് എന്ന ചിത്രത്തിൽ സുരഭീ ലക്ഷ്മിക്ക് അവസരം ലഭിച്ചു, അതിനൊരു പ്രധാന കാരണം ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ് തിരകഥാകൃത്തു മനോരാജ് സിങ്. ഈ ചിത്രത്തിന്റെ ചർച്ച നടത്തപ്പെട്ടത് തിരുവനന്തപുരത്തു വെച്ചായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് തന്നോട് പറഞ്ഞു ഒരു ചെറിയ പ്രൊജക്റ്റ് ചെയ്‌യാമെന്നു . ആ സമയം വർക്കുകൾ ഇല്ലാതിരുന്ന എനിക്ക് വലിയ് സന്തോഷം ആയി തിരക്കഥാകൃത്തു പറയുന്നു.
പലരീതിയിലും ഈ ചിത്രത്തിന് അവാർഡ് ലഭിക്കണം അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയിൽ സ്ത്രീകളെ പ്രധാന കഥാപാത്രമായി ചെയാൻ കഴിയുമോ. നടന്മാർ ആകുമ്പോൾ ഒരു തല്ലുസീൻ എങ്കിലും കാണും. എന്നാൽ അനിൽ പറഞ്ഞു സ്ത്രീകൾ ആകുമ്പോൾ മല്സരത്തിന് ഒരു കുറവ് വരും എന്തായലും ചെയ്‌യാം എന്ന് തീരുമാനിച്ചു. കഷ്ട്ടപെട്ടു കുട്ടിയെ വളർത്തുന്ന ഒരു സ്ത്രീയുടെ കഥ ചെയ്‌യാം, താൻ താമസിക്കുന്നത് കനകക്കുന്ന് ഭാഗത്താണ് അവിടെ യുള്ള സ്ത്രീകളെ കണ്ടു അത് പാഠവം ആക്കികൊണ്ടാണ് ആ ചിത്രത്തില കഥയിലേക്ക് കൊണ്ടെത്തിച്ചത്.
സ്ക്രിപ്പ്റ്റ് ശ്രീനിവാസൻ ചേട്ടനെ അയിച്ചു കൊടുത്തു അദ്ദേഹത്തിന് ഇഷ്ട്ടപെട്ടു. അങ്ങനെ സുരഭിയുടെ ഫോട്ടോ എടുത്തുവെച്ചു നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു , 20 ലക്ഷത്തിന്റെ ബഡ്ജറ്റിൽ ആയിരുന്നു ഈ ചിത്രം നിർമിച്ചത്. സുരഭി ഈ സിനിമയിൽ അഭിനയിക്കാമെന്ന് ഉറപ്പു പറയുകയും ചെയ്യ്തു, ഈ ചിത്രത്തിലെ അഭിനയത്തിന് സുരഭിക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിക്കുകയും ചെയ്യ്തു. എന്നാൽ ഈ ചിത്രത്തിൽ മഞ്ജുവിനെ അഭിനയിപ്പിച്ചുകൂടെ എന്ന് പറഞ്ഞിരുന്നു, എന്നാൽ ഈ ബഡ്ജറ്റിനെ മഞ്ജുവിനെ പറ്റില്ല. അതുകൂടാതെ ഇത്രയും സുന്ദരിയായ മഞ്ജുവിന് ഈ വേഷം ചേരില്ല മനോരാജ് സിങ് പറഞ്ഞു.
