സിനിമാ താരങ്ങളുടെ ജീവിതം വച്ച് തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന നിരവധി ഓണ്‍ലൈൻ പേജുകൾ ഉണ്ട്.  സെലിബ്രിറ്റികളുടെ മരണ വാർത്തകളും മറ്റു തെറ്റായ വാർത്തകളും നൽകി റീച് കൂട്ടാൻ നോക്കുന്നവർ . അത്തരം ഓൺലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്.  തന്റെ പേരില്‍ വന്ന ഒരു ഓൺലൈൻ മാധ്യമത്തിന്റെ  വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്‌സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട താരം ഈ വാർത്ത വന്ന ഓൺലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു. ഗീതു നായർ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വാര്‍ത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപേര്‍ കമന്റുകള്‍ ചെയ്തു. ചിലര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മംമ്ത തന്നെ പ്രതികരണവുമായി എത്തിയത് . ‘‘ശരി ഇനി പറയൂ നിങ്ങൾ ആരാണ്? എന്നും  നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്  എന്നും മത കമന്റ് ചെയ്തു.

ഒപ്പം  പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ  കരുതിയത് ,  ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക.  വളരെയധികം  തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ വാർത്തകൾ എന്നും മംമ്ത കമന്റ് ചെയ്തു.  പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുകയും ചെയ്തു.  മമ്തയുടെ കമന്റിനെ പിന്തുണച്ച് ആളുകളും എത്തിയതോടെ വാർത്ത നീക്കം ചെയ്ത് പേജ് താൽക്കിലകമായി ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്ക്രീനിലും വളരെ ശക്തയായ സ്ത്രീയാണ് മംമ്ത മോഹൻദാസ്. ക്യാന്‍സറിനെതിരായ മംമ്തയുടെ പോരാട്ടവും വിജയവും പലര്‍ക്കും പ്രചോദനവുമായി മാറിയതാണ്. രണ്ടു തവണയാണ് മംമ്ത രോഗത്തെ അതിജീവിച്ചത്. ഇപ്പോൾ മറ്റൊരു ആരോഗ്യപ്രശ്നത്തെയും അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നടി. വിറ്റിലിഗോ രോഗ ബാധിതയാണ് മംമ്ത. അതിനും മംമ്തയെ തളർത്താനായിട്ടില്ല.അതിനിടെ രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തറാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും തുറന്നു പറഞ്ഞിരുന്നു മംമ്ത. 

മയൂഖം എന്ന ഒറ്റചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച മംമ്ത ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഭാ​ഗമായിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള നടന്മാർക്കൊപ്പം നടി ബി​ഗ് സ്ക്രീനിൽ എത്തി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട തുടങ്ങീ ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ താനൊരു ​ഗായിക ആണെന്നും കൂടി ആണെന്നും തെളിയിച്ചിട്ടുണ്ട് മമത മോഹൻദാസ് . തമിഴിലടക്കം വലിയ സിനിമകളുടെ ഭാഗമായി കൊണ്ട് കരിയറിൽ മുന്നോട്ട് പോവുകയാണ് മംമ്ത. വിജയ് സേതുപതിയുടെ 50-ാം ചിത്രമായ മഹാരാജയാണ് തമിഴിൽ മംമ്‌തയുടെ ഏറ്റവും പുതിയ ചിത്രം.‘മഹാരാജ’യിൽ   നായികയായി ആണ് മംമ്ത  എത്തുന്നത്.   ദിലീപ് നായകനായെത്തുന്ന ‘ബാന്ദ്ര’യാണ് മംമ്തയുടെ പുതിയ റിലീസ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് മംമ്ത കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. ദിലീപ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ഗോപിയാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും