Connect with us

സിനിമ വാർത്തകൾ

അടിയിൽ തുടങ്ങിയവർ ആണ് ഞങ്ങൾ, എന്നാൽ ഇപ്പോൾ വളരെ നല്ല സുഹൃത്തുക്കളാണ്

Published

on

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു.

ഇപ്പോഴിതാ ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് ‌ മംമ്ത. സിനിമയില്‍ ഞങ്ങള്‍ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു.ദിവസം മുഴുവന്‍ വഴക്കിടുന്ന ഞങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്. അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്.. ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി.

മൈബോസിന്റെ സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാനുളള കാര്യങ്ങളുണ്ടായിരുന്നു. ദിലീപേട്ടനും ഞാനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഒന്നാമത് ഞാന്‍ കുറച്ച്‌ വെസ്‌റ്റേണെെസ്ഡ് ആണ്. എന്റെ ശക്തി ഇംഗ്ലീഷാണ് മലയാളമല്ല. എന്നാല്‍ ദിലീപേട്ടന്‍ ഒട്ടും വെസ്‌റ്റേണെെസ്ഡ് അല്ല, ദിലീപേട്ടന്റെ സ്‌ട്രെംഗ്ത് മലയാളം ആണ്.കാണാനും ഞങ്ങള്‍ തമ്മില്, ഇപ്പോ ദിലീപേട്ടന്‍ ഒന്ന് നേരെ നിന്നാല്‍ മാത്രമേ എന്റെ ഉയരത്തില് വരുളളൂ.ഇവരുടെ സിനിമയിൽ എല്ലാം തന്നെ അടികൂടുന്ന കഥാപാത്രങ്ങൾ ആണ്, എന്നാൽ റിയൽ ലൈഫിൽ അങ്ങനെ അല്ല, അടി കൂടി കൂട്ട് കെട്ടായ ജോഡികൾ ആണിവർ, ആ കൂട്ടുകെട്ട് ഇവർക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ദിലീപും മമതയും സിനിമയിൽ ഉള്ളതിനേക്കാൾ നല്ല സൗഹൃദത്തിലാണ് സിനിമക്ക് പുറത്തും.

Advertisement

സിനിമ വാർത്തകൾ

പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ഇത്ര കോമഡിയൊ പൊട്ടിച്ചിരിച്ചു പൃഥ്വിരാജു൦, ഇന്ദ്രജിത്തും!!

Published

on

മലയാള സിനിമയിലെ താരകുടുബം ആണ് മല്ലിക സുകുമാരന്റെ. ഈ താരകുടുബത്തിലെ രണ്ടു അതുല്യ നടന്മാരാണ് ഇന്ദ്രജിത്തും, പൃഥ്വിരാജ് സുകുമാരനും.മലയാള സിനിമയിൽ  നിരവധി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയ നടന്മാർ ആയിരുന്നു ഇരുവരും. ഇപ്പോൾ പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് . താരത്തിന്റെ വിവാഹസമയത്തു  ആരും കാണാത്ത  വീഡിയോയിലെ ഒരു ചെറിയ ഭാഗം ആണ് പൊട്ടിച്ചിരി ഉണർത്തുന്നത്. പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.


തന്റെ ജേഷ്‌ഠന്റെ കൈയിൽ ദക്ഷിണ നല്കാൻ നേരം ഇരുവരും പൊട്ടിച്ചിരിച്ചു എന്നും പിന്നീട് പൂർണിമക്ക് ദക്ഷിണ നൽകാൻ നേരവും ഇതേ കോമഡി ഉണ്ടായി എന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ വിവാഹ സമയത്തും ഇതേ ചിരി പടർത്തുന്നു കുറെ സന്ദർഭങ്ങൾ ഉണ്ടായി എന്നാണ് വീഡിയോയിൽ കാണിക്കുന്നത്.സുപ്രിയയുടെയും, പൃഥിരാജിന്റെ വിവാഹവും  പ്രേക്ഷകർ ആരുമറിയാതെ ആയിരുന്നു നടന്നത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു, മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനിടയിൽ വെച്ചായിരുന്നു പൃഥ്വിരാജിനെ കണ്ടിരുന്നതും പ്രണയത്തിൽ ആകുന്നതും.

ഇരുവർക്കും ഇപ്പോൾ അലംകൃത എന്ന് പറയുന്ന ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. നിർമാണ രംഗത്തും ഇപ്പോൾ സുപ്രിയ സജീവമാണ്. മകളുടെ ചിത്രങ്ങൾ വളരെ കുറവാണ് സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നതു അതിനെതിരെയും ഈ അടുത്തിടക്കു വിമർശനങ്ങൾ  നേരിടേണ്ടി വന്നിരുന്നു. എന്നാൽ മകളുടെ ഫോട്ടോ  ഇനിയും  പങ്കു വെക്കാം എന്ന് പറയുന്നുണ്ട്.

Continue Reading

Latest News

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro