മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചത് കെട്ട്യോളാണെന്റെ മാലാഖ സംവിധായകനാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ‘റോഷാക്ക്’ എന്നാണ്.
സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതെന്നാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുള്‍ ആണ്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ സിനിമകൾക്ക് തിരക്കഥാ ഒരുക്കിയ തിരക്കഥാകൃത്താണ് സമീർ അബ്ദുള്‍. ചിത്രത്തിൻ്റെ ടൈറ്റിലിനെ സംബന്ധിച്ചുള്ള കൺഫ്യൂഷൻ തീർക്കുന്ന ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കല്‍ ടെസ്റ്റാണ്. ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാള്‍ അതില്‍ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ചില ധാരണകള്‍ രേഖപ്പെടുത്തുകയും, തുടര്‍ന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ അല്‍ഗോരിതങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.