Connect with us

Hi, what are you looking for?

മലയാളം

വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്ക് ആണ്, ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകൾ അറിയിച്ച് ദുൽഖർ!

mammootty wedding anniversary
mammootty wedding anniversary

ഇന്നലെ ആയിരുന്നു ദുൽഖറും അമാലും തങ്ങളുടെ മകൾ മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സിനിമ മേഖലയിൽ ഉള്ളവർ എല്ലാം മറിയതിനു ആശംസകളുമായി എത്തിയിരുന്നു. മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരകുടുംബത്തിൽ മറ്റൊരു ആഘോഷം ആണ് ഇന്ന് നടക്കുന്നത്. മമ്മൂട്ടിയും ഭാര്യയും ഇന്ന് തങ്ങളുടെ നാൽപ്പത്തിരണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിനും താരപത്നിക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

“ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ, വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്കാണെന്നും” ആണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. നാൽപ്പത്തി രണ്ടു വർഷങ്ങൾ കൊണ്ട് മമ്മൂട്ടിയുടെ മുഴുവൻ വിജയത്തിനും പിന്നിൽ ഉള്ള വ്യക്തിയാണ് സുൽഫത്ത് എന്ന് പലരും പറഞ്ഞിരുന്നു. ലോകത്തിലെ മികച്ച ഭാര്യമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ഉണ്ടാകുമെന്നു ഒരിക്കൽ മണിയൻപിള്ള രാജു പറഞ്ഞിരുന്നു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

1979ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന് ശേഷം ആണ് മമ്മൂട്ടിക്ക് സിനിമയിൽ നിന്നും കൂടുതൽ പ്രശസ്തി ലഭിച്ചത്. തന്റെ ഭാഗ്യം തെളിഞ്ഞത് വിവാഹത്തിന് ശേഷം ആണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. രണ്ടു മനുഷ്യരുടെ ദ്വന്ദ...

സിനിമ വാർത്തകൾ

അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും യുകെയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുല്‍ഫത്തും ഒന്നിച്ച് മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ കാറോടിച്ച് പോകുന്ന വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

സിനിമ വാർത്തകൾ

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കുക, അതും മമ്മുക്കയിൽ നിന്നും. യുവ തലമുറയിലെ അഭിനേതാക്കൾക്കുള്ള ആഗ്രഹമായിരിക്കും അങ്ങനെയൊന്നു. ആ നിമിഷത്തിനു അർഹരായവരാണ് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. 2021-ലെ മികച്ച നടനുള്ള ആനന്ദ് ടിവി...

Advertisement