മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മാളവിക മോഹൻ, ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ച് നടൻ അമീർ ഖാൻ പറഞ്ഞ വാക്കുകൾ ആണ് തുറന്നു പറയുന്നത്. സിനിമയിലെ പ്രശസ്ത ഛായാഗ്രഹകൻ യു കെ മോഹനന്റെ മകൾ ആണ് നടി, കുട്ടിക്കാലത്തു അച്ഛന്റെ കൂടെ സിനിമ ലൊക്കേഷനുകളിൽ പോകാറുണ്ട്,അതുപോലെ ബോംബയിൽ വെച്ച് ആമിർഖാൻ അഭിനയിച്ച ഒരു ചിത്രത്തിൽ താനും ഒരു ചെറിയ വേഷത്തിൽ  അഭിനയിക്കുകയും ചെയ്യ്തു .

ആദ്യം താരങ്ങളെ കാണുമ്പൊൾ തനിക്കു വലിയ ത്രിൽ ഒന്നും തോന്നിയിരുന്നില്ല, താൻ ആമിർഖാനൊപ്പം അഭനയിച്ചത് ഒരു കോളേജ് സ്റ്റുഡന്റ് ആയാണ്, എന്നെ പോലെ ചില കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞു അദ്ദേഹം എന്നോട് ചോദിച്ചു എന്താണ് കരിയറിൽ ആകാൻ ആഗ്രഹം, ഞാൻ പറഞ്ഞു ഇതുവരെയും ഒന്നും തീരുമാനിച്ചിട്ടില്ല എന്ന്

അപ്പോൾ അദ്ദേഹം പറഞ്ഞു നീ ഒരു നടി ആയി തീരും, ഞാൻ അത് വിശ്വസിച്ചില്ല, എന്നാൽ ഇപ്പോൾ ആ പ്രവചനം സത്യം ആയിരിക്കുകയാണ്. അന്ന് ഡിവിഡി കൾ കാണാൻ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു, ആ  ഡീവീഡികൾ ആണ് എന്നെ അഭിനയേത്രി എന്ന ലേബലിൽ കൊണ്ട് വന്നതും മാളവിക മോഹൻ പറയുന്നു. ഇപ്പോൾ താരം അഭിനയിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്