പട്ടംപോലെ എന്ന സിനിമയിലൂടെ ആയിരുന്നു മാളവികമോഹനൻ സിനിമയിലേക്ക് വന്നത്. ദുൽഖർ സൽമാനായിരുന്നു ഈ ചിത്രത്തിൽ നായകൻ .നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. ഇപ്പോൾ വിജയുടെ നായികയായി അഭിനയിച്ച മാസ്റ്റർ ആയിരുന്നു മാളവികയുടെ അവസാനം വന്ന ചിത്രം. മാളവിക ജനിച്ചത് കണ്ണൂരുള്ള പയ്യന്നൂർഎന്ന സ്ഥലത്തെ ആയിരുന്നു എന്നാൽ ബോംബേ ലായിരുന്നു വളർന്നത് .കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.
മാസ്സ്കമ്മ്യൂണിക്കേഷനിൽ ബിരുദധാരി യാണ് മാളവിക. നിർണ്ണായകം സിനിമയിൽ ആസിഫ് അലിയുടെ നായികയായി വേഷമിട്ടിരുന്നു മാളവിക മോഹൻ .ഈ ചിത്രത്തിൽ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. സിനിമയിലെ ഛായാഗ്രാഹകൻ അഴകപ്പൻ സംവിധാനം ചെയ്ത് സിനിമയായിരുന്നു പട്ടംപോലെ .മോഡലിംഗും ചെയ്യാറുണ്ട് നായിക.താരത്തിന്റെ ഒരുപാട് ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ മാളവിക ഇപ്പോൾ തന്റെ ഗ്ലാമറസ് ലൂക്കിലുള്ള ഫോട്ടോ ഷൂട്ടാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.ഷെഹ്‌ലാ ഖാൻ ഡിസൈൻ ചെയ്യ്തിരിക്കുന്നഫോട്ടോസ് രാഹുൽ ജാൻ ഗിയാനിയാണ് പകർത്തിയിരിക്കുന്നത് ഇപ്പോൾ ഈ ചിത്രങ്ങളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത് .