ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിക്കുന്ന വാർത്തയാണ് നടി മഹാലക്ഷ്മി വിവാഹിതയായി, വരൻ പ്രശസ്ത സിനിമ നിർമാതാവ്  രവീന്ദർ ചന്ദ്ര ശേഖരൻ. ഇരുവരുടയും പ്രണയ വിവാഹം ആണ്. രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ മഹാലക്ഷ്മിയും അവതരിപ്പിക്കുന്നുണ്ട്‌, ഇരുവരും ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കണ്ടുമുട്ടുന്നതും, വിവാഹിതരാകാൻ തീരുമാനിക്കുന്നതും. ഇരുവരുടയും രണ്ടാം വിവാഹം ആണ് ഇത്.

ഇരുവരുടയും വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു നടന്നത്, ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. മഹാലക്ഷ്മി നിരവധി സീരിയലുകളിലും, ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, അവതാരകയായി ആണ് താരം ആദ്യം അഭിനയ മേഖലയിലേക്കു എത്തിയത്.
മഹാലക്ഷ്മിയുടെ സൗന്ദര്യം കണ്ടു ആരാധകർ പറയുന്നു മഹാലക്ഷ്മി  ഒരു മഹാലക്ഷ്മി തന്നെയാണെന്നും. മഹാലക്ഷ്മി ആദ്യം വിവാഹം കഴിച്ചത് അനിൽ എന്ന വ്യക്തിയെ ആയിരുന്നു , എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ടു പോകാൻ കഴിയാഞ്ഞതിനാൽ ഇരുവരും വേര്പിരിയുകയായിരുന്നു. ഇപ്പോൾ ഇരുവരുടയും വിവാഹ വാർത്തകൾ ആണ് ഇപോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.