മലയാളികളുടെ പ്രിയ താരമായ പ്രിയ വാര്യർ തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ്, എനിക്ക് സ്കൂളിൽ പഠിക്കുന്ന സമയത്തു അധികം സുഹൃത്തുക്കൾ ഇല്ലായിരുന്നു കാരണം കൂടുതലും ആൺ  സുഹൃത്തുക്കൾ ആയിരുന്നു, എന്നാൽ ഓരോ സുഹൃത്തുക്കളെ ഞാൻ കണ്ടുപിടിക്കുമ്പോൾ അടുത്ത പേരന്റ്സ് മീറ്റിംഗിന് ടീച്ചർ അവരുടെ രക്ഷാകർത്താക്കളോടു പറയും താനുമായി ഒരു കൂട്ടുകെട്ടും നടത്തരുതെന്ന്, അങ്ങനെ ഒരുപാടു സുഹൃത്തുക്കളെ തനിക്കു നഷ്ടമായി പ്രിയ പറയുന്നു.

ഇന്നും എനിക്ക് സ്നേഹത്തെ ആസ്പദമാക്കിയുള്ള ഒരു നിർവചനം അറിയില്ല. ഒരു റിലേഷൻ ഷിപ്പ് ഉണ്ടായാൽ ആദ്യം ഒരു അണ്ടർ സ്റ്റാന്റിംഗ് വേണം. എനിക്ക് എന്നെ മനസിലാകുന്ന ഒരു പാർട്ണർ വേണം, വ്യക്തിത്വം ഉള്ള ആളാകണം, അങ്ങനെ കുറച്ചു കാര്യങ്ങൾ മനസിലാകുന്ന ഒരാൾ ആകണം, ഞാൻ ആദ്യമായി സ്നേഹിച്ച ആളുമായി കൂടുതൽ അടുത്തിരുന്നു ആ റിലേഷൻ ഷിപ്പ് ഒരുപാട് നാൾ പോയിരുന്നു, എന്റെ അമ്മ വിളിക്കുന്നതിൽ കൂടുതൽ ആ പയ്യൻ വിളിക്കുമായിരുന്നു,

എന്റെ ഫാമിലിക്ക് പോലും ഈ പയ്യനെ കൂടുതൽ ഇഷ്ട്ടം ആയിരുന്നു എന്നാൽ ഞങ്ങൾ ബ്രെക്കപ്പ് ആയതിനു ശേഷം ഞാനും, എന്റെ അമ്മയും ഒരുപാടു കരഞ്ഞിരുന്നു, അത്രക്ക് നല്ല സ്നേഹം ആയിരുന്നു എനിക്ക് എന്നാൽ ബ്രേക്കപ്പ് ആയത്തിനു ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞു പ്രിയ പറയുന്നു. മലയാള സിനിമയിലെ യുവനടിമാരിൽ നടിയായ പ്രിയ ഇപ്പോൾ ഫോർ ഇയർസ് എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.