ലാലേട്ടനെ ഇഷ്ട്ടം ഇല്ലാത്തവരായി ആരും കാണില്ല.ലാലേട്ടന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.നിലവിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകനാണ് ഇദ്ദേഹം. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം സീസണിൽ എത്തി നിൽക്കുകയാണ്. ബിഗ് ബോസിലുള്ള താരങ്ങൾക്ക് പല കുക്കിംഗ് ടിപ്സുകളും ഇദ്ദേഹം പറഞ്ഞു നൽകാറുണ്ട്.

സിനിമ എന്നപോലെതന്നെ അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു ഹോബിയാണ് കുക്കിങ്.ലാലേട്ടൻ പങ്കുവെക്കുന്ന പല റെസിപ്പികളും വൈറലായി മാറാറുണ്ട്. അതുപോലെതന്നെ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മറ്റൊരു പ്രധാന ഹോബിയാണ് കൃഷി. സ്വന്തം വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും തന്റെ വീട്ടുവളപ്പിൽ തന്നെയാണ് അദ്ദേഹം കൃഷി ചെയ്യാറുള്ളത്. ഇപ്പോഴിതാ ജൈവ പച്ചക്കറിയുടെ മേന്മ വിളിച്ചോതുന്ന ഒരു വീഡിയോയിൽ ആണ് അദ്ദേഹം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

തന്റെ വീട്ടിലേക്ക് ആവശ്യമായ പാവയ്ക്ക , പടവലം,തക്കാളി, വെണ്ടയ്ക്ക,മത്തങ്ങ,ചൊരങ്ങാ തുടങ്ങി നിരവധി പച്ചക്കറികളാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. നാളുകൾക്ക് മുൻപിറങ്ങിയ വീഡിയോയാണ് ഇതെങ്കിലും ഇപ്പോൾ ഈ വീഡിയോ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. വീഡിയോയിൽ പച്ചക്കറി കൃഷി അദ്ദേഹം പരിപാലിക്കുന്നതും, ചെടികൾ നടുന്നതും, വെള്ളം നനച്ചു കൊടുക്കുന്നതും എല്ലാം വളരെ മനോഹരമായി കാണിക്കുന്നു. ലാലേട്ടന്റെ കൃഷിരീതികൾ മറ്റുള്ളവരും അനുകരിക്കേണ്ടത് തന്നെയാണ് എന്നാണ് ഈ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.