Connect with us

സിനിമ വാർത്തകൾ

ആ ദിവസങ്ങൾ എന്നും ഓർമിക്കും കൊച്ചുപ്രേമനെ കുറിച്ച് ബിജുമേനോൻ!!

Published

on

കൊച്ചു പ്രേമൻ  എന്ന അതുല്യ കലാകാരന്റെ  വിയോഗം സിനിമ മേഖലയെ തന്നെ ഉലച്ചു കളഞ്ഞിരുന്നു. നിരവധി സഹതാരങ്ങൾ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നു, ഇപ്പോൾ ബിജുമേനോൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കൊച്ചുപ്രേമനൊപ്പം തങ്കം എന്ന ചിത്രത്തിൽ ആയിരുന്നു ബിജുമേനോൻ അഭിനയിച്ചത് ഇപ്പോൾ ആ ചിത്രത്തിലെ കുറച്ചു ദിവസങ്ങളെ കുറിച്ചും, അദ്ദേഹം തന്ന ചില ഓർമകളെ കുറിച്ചും ബിജു പറയുന്നതിങ്ങനെ.

അദ്ദേഹം മരിക്കുന്നതിന് മുൻപ് കുറച്ചു ഓർമ്മകൾ ഓർത്തുവെക്കത്തക്ക രീതിയിൽ ആയിരുന്നു ഇടപെട്ടത് താരം പറയുന്നു, ആ ചിത്രത്തിൽ ഞങ്ങളെ അതുഭുതപ്പെടുത്തുന്ന രീതിയിലുള്ള മൂന്ന് സീനുകൾ  അദ്ദേഹത്തിന്റെ ഉണ്ട്, ചേട്ടന്റെ വര്‍ക്കിനോടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ണോർക്ക്  വിട ബിജു മേനോന്‍ കുറിച്ചു,ശരിക്കും അദ്ദേത്തിന്റെ തികച്ചു വത്യസ്തമാര്ന്ന ഒരു അഭിനയം തന്നെയാണ്  ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്.

നാടക  രംഗത്തിലൂടെ ആയിരുന്നു താരം  സിനിമ അഭിനയത്തിലേക്ക് എത്തിയത്, നിരവധി ചിത്രങ്ങളിൽ അദ്ദേഹം വലുതും, ചെറുതുമായ വേഷങ്ങൾ ചെയ്യ്തിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ആയിരുന്നു അദ്ദേഹം അന്തരിച്ചത്, അദ്ദേഹത്തിന്റെ മരണം മലയാള സിനിമ മേഖലക്ക് തന്നെ വലിയ നഷ്ട്ടം തന്നെയാണ്.

സിനിമ വാർത്തകൾ

ഭ്രാന്ത് പിടിച്ചതുപോലെയുള്ള ശല്യം, ആരാധകന്റെ ശല്യത്തെ കുറിച്ച്, അനുശ്രീ 

Published

on

മലയാളികളുടെ  പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം തനിക്കുണ്ടായ ആരാധന ശല്യത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു അയാളുടെ ശല്യം അനുശ്രീ പറയുന്നു. ഇയാൾക്ക് എങ്ങനെ എന്റെ ഫോൺ നമ്പർ കിട്ടിയത് എന്ന് എനിക്ക് മനസിലാകുന്നില്ല,അത്ര ശല്യം ആയിരുന്നു അയാളെ കൊണ്ട് നടി പറയുന്നു.

പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും,ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഐഡികളുണ്ടാക്കി മെസേജ് ചെയ്തു. ഗുഡ് മോണിംഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്, അനുശ്രീ പറഞ്ഞു.ഇതുപോലെ അല്ലാത്ത ചില ആരാധന ശല്യം ഉണ്ട് പക്ഷെ ഇത്രത്തോളം ഇല്ലായിരുന്നു അനുശ്രീ പറയുന്നു.

തന്നെ വിവാഹ൦ കഴിക്കാൻ വരെ താല്പര്യം ഉണ്ടെന്നു പറഞ്ഞവർ ഉണ്ട്. എന്നാൽ ഈ ഒരു ശല്യം സഹിക്കുന്നതിനപ്പുറം ആയിരുന്നു. ഒരു ഇടവേളക്കു ശേഷം അനുശ്രീ ‘കള്ളനും ഭഗവതി’ എന്ന ചിത്രത്തിലൂടെ എത്തുകയാണ്. സംഭവ ബഹുലമായ നർമ്മരംഗങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു ചിത്രം ആണ് കള്ളനും, ഭഗവതിയും.

 

Continue Reading

Latest News

Trending