ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി മേനകയുടെ മകളാണ് കീർത്തി സുരേഷ്, അമ്മയെ പോലെ തന്നെ മകളും സിനിമയിൽ ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുകയാണ്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ് കീർത്തി.കീർത്തി ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് നേടിയത്, മോഹലാലിനൊപ്പം അഭിനയിച്ച മരക്കാർ റിലീസിന് തീരുമാനിച്ച സമയത്തതാണ് കൊറോണ എത്തിയത് അതുമൂലം റിലീസ് മാറ്റി വെച്ചിരിക്കുകയാണ്.
സമൂഹ മാദ്ധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്കീര്ത്തി സുരേഷ്. തന്റെ വളര്‍ത്തു നായയോടുള്ള സ്നേഹം തുറന്നു പറഞ്ഞിരിക്കുകയാണ് കീര്‍ത്തി. ’കുഞ്ഞിന് മൂന്ന് വയസ്സായി. തന്നെക്കാള്‍ അധികം മറ്റൊന്നിനെ ഇഷ്ടപ്പെടുന്ന വര്‍ഗ്ഗമാണ് നായകള്‍ എന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തില്‍ നീ വന്നതോടെ ആ പറഞ്ഞതിനോട് എനിക്ക് പൂര്‍ണ യോജിപ്പ് ആണ്.വരുന്നവരും കാണുന്നവരും എല്ലാം നിന്റെ ഭംഗിയില്‍ വീണു പോകുന്നു.എനിക്ക് സങ്കല്പിക്കാന് കഴിയാവുന്നതിലും അപ്പുറം സ്നേഹം നിന്റെ കുഞ്ഞു ഹൃദയത്തിലുണ്ട്. വളരെ ഊഷ്മളമാണത്.നല്ലതും ചീത്തയുമായ എന്റെ ദിവസങ്ങളിലെല്ലാം നീ എന്നില്‍ സന്തോഷം നിറയ്ക്കുന്നു എന്നാണ് തന്റെ വളർത്തു നായയുടെ പിറന്നാൾ ദിനത്തിൽ കീർത്തി കുറിച്ചത് ‘

അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കീർത്തിയുടെ വിവാഹം, കീർത്തി സുരേഷും തമിഴ് സംവിധായകൻ അനിരുന്ധും വിവാഹിതരാകുന്നുവെന്നുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്, രണ്ടുപേരും തമ്മിൽ പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹിതയാകും എന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിച്ചത്, ഇതിനെതിരെ കഴിഞ്ഞ ദിവസം കീർത്തി രംഗത്ത് എത്തിയിരുന്നു, അന്ന് വന്ന വാർത്തകൾ എല്ലാം വ്യാജമാണ് എന്ന് കീർത്തി സമ്മേളനത്തിൽ പറഞ്ഞു,