തമിഴിലെ സൂപ്പർഹിറ്റ് നായകന്മാരിൽ ഒരാളാണ് വിജയ് സേതുപതി. താരത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുയാണ്. ചിത്രം പകർത്തിയതാകട്ടെ ബോളിവുഡിലെ സൂപ്പർ നായികയും. പകർത്തിയ ചിത്രം താരം അത് തന്‌റെ ഇൻസ്‌ററഗ്രമിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.

ആരാണാ ആ ചിത്രം പകർത്തിയത് എന്നല്ലെ പറയാം മറ്റാരുമല്ല ബോളിവുഡ് താരം കത്രീന കൈഫ്. വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് മെറി ക്രിസ്മസ്.മെറി ക്രിസ്മസിന്‌റെ സൈറ്റിൽ നിന്നുള്ള ചിത്രമാണ് കത്രീന കൈഫ് പകർത്തിയിരിക്കുന്നത്. മോണോക്രോമാറ്റിക് ഫോട്ടോയാണ് കത്രീന എടുത്തിരിക്കുന്നത്.

കത്രീന ഇത് കൂടാതെ തന്‌റെ ഇസ്റ്റ്ഗ്രം സ്‌റ്റോറിയിൽ മെറി ക്രിസ്മസ് എന്നെഴുതിയ ക്ലാപ്പ്‌ബോർഡിന്റെ ഫോട്ടോയും സംവിധായകൻ ശ്രീറാം രാഘവൻ ലെൻസിലേയ്ക്ക് നോക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.