ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റിനെ കുറിച്ച് ലിഖിത ദാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് പങ്കുവെച്ചരിക്കുകയാണ് ജെസ്‌ല മാടശ്ശേരി. കുറിപ്പ് വായിക്കാം.

ഇതില്‍ കുറഞ്ഞുള്ള പുരോഗമനമേ എനിക്കുമുള്ളു Likhitha Das ചേച്ചി  എഴുതുന്നു  കൃത്യമായിതന്നെ..  സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മാർഗരേഖ കണ്ടു. ഇത്തരത്തിലുള്ള ഊള പുരോഗമനിസം കൊണ്ട് എന്താണ് ഉദ്ദേശം ന്ന് മനസിലാവുന്നില്ല. ശാരീരികാവയവങ്ങൾ ചില പ്രത്യേക ടോണിൽ എടുത്ത് പ്രയോഗിച്ച് ആളെക്കൂട്ടി കയ്യടിവാങ്ങിക്കാനായിരുന്നുവെങ്കിൽ അതിന് ശ്രീലക്ഷ്മിയ്ക്ക് സ്ഥിരം നടത്തുന്ന എഫ് ബി ലൈവ് തന്നെ ധാരാളമായിരുന്നു. ഉദ്ദേശം എന്തുതന്നെ ആയാലും അതവിടെ നിൽക്കട്ടെ. മറ്റു ചിലതാണ് പറയാനുള്ളത്. പുരുഷ ലൈംഗികതയുടെ പാകവും അപാകവുമൊക്കെ ഇനം തിരിച്ച് പറയാൻ മാത്രം എന്ത് പ്രിവിലേജാണ് ശ്രീലക്ഷ്മിയ്ക്ക് ഉള്ളതെന്ന് മനസിലാകുന്നില്ല. ഇറക്ഷനാണ് ലൈംഗികതയുടെ അവിഭാജ്യ വസ്തുവെന്ന് നിങ്ങൾക്ക് തോന്നിയിരിക്കാം.പക്ഷെ അതുമറ്റുള്ളവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ദയവായി ശ്രമിക്കരുത്. Sexual dysfunction ഒരു വിഭാഗത്തിന് മാത്രം വരുന്ന കഴിവുകേടായി കാണണ്ട. Erectile dysfunction can be a sign of physical or psychological condition. ശാരീരികമായൊ മാനസികമായൊ ഉള്ള ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് impotence ഉണ്ടാകുന്നത്.അല്ലാതെ ശ്രീലക്ഷ്മി പറയുന്നപോലെ ഉറപ്പും വലിപ്പോം കുറഞ്ഞിട്ടൊ കൂടിയിട്ടൊ അല്ല. ആത്യന്തികമായി സ്ത്രീ എന്ന ഐഡന്റിറ്റിയിൽ ഇരുന്നുകൊണ്ട് പുരുഷവിരുദ്ധത വിളിച്ചു പറയുന്നതിനെ/ പ്രചരിപ്പിക്കുന്നതിനെ ശുദ്ധ തോന്ന്യാസം എന്നല്ലാതെ ഫെമിനിസം എന്ന് വിളിയ്ക്കരുത്. ആണത്തത്തിന് ഒഴിച്ചുകൂടാനാവാത്ത ശാരീരിക പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പറയാനുള്ള Right ശ്രീലക്ഷ്മിയ്ക്ക് ആരാണ് കൊടുത്തത്..?

ഇതൊക്കെ കേട്ട് ഇക്കിളിപ്പെട്ട് സ്ത്രീകൾ നാളെ മുതൽ അവയവ പരിശോധനയ്ക്കിറങ്ങും എന്നൊന്നും ഞാൻ കരുതുന്നില്ല.പക്ഷെ പൊതുവിടങ്ങളിൽ ഇത്തരം sex jokes അടിച്ചു വിടുമ്പോൾ റദ്ദുചെയ്യപ്പെടുന്നത് ഒരു വിഭാഗത്തിന്റെ ഐഡന്റിറ്റിയാണ്. മഹാഭൂരിപക്ഷം സ്ത്രീകളും ജീവിച്ചിരിക്കുന്നത് തന്നെ ലൈംഗികതയ്ക്ക് വേണ്ടിയാണെന്നും വേണ്ടത് കിട്ടിയില്ലെങ്കിൽ അവളുടെ ജീവിതലക്ഷ്യമേ തീർന്നു പോയി എന്നൊക്കെയാണ് അയാൾ ധരിച്ചതെന്ന് തോന്നുന്നു. എന്റെ കുട്ടീ ലൈംഗികത മറ്റെല്ലാ ജൈവികപ്രക്രിയയും പോലുള്ള ഒന്നുമാത്രമാണ്. കെട്ടാൻ പോകുന്ന പെണ്ണ് മച്ചിയാണൊ എന്ന് ഉറപ്പിക്കാനുള്ള മാർഗരേഖയും കൊണ്ട് നാളെ ഒരുത്തൻ ഇറങ്ങിയാലൊ..? ഈ പറയുന്ന പുരോഗമനികൾ അടക്കം ഇറങ്ങും.. അതങ്ങനെയാണ്. ഒരു പ്രിവിലേജിൽ ഇരുന്നുകൊണ്ട് നമുക്ക് എന്താരോപണവും ഉന്നയിക്കാം.എന്ത് വിവാദവും ഉണ്ടാക്കാം. എന്നിട്ട് അതിനറ്റത്ത് ആ പ്രിവിലേജിന്റെ നൂലൊന്ന് മുറുക്കിക്കെട്ടിയാൽ മതി. ഇനി മാപ്പ് ഷോ/ ന്യായീകരണ ഷോ കാണേണ്ടി വരുമൊ എന്നറിയില്ല. എന്തുതന്നെയായാലും മനുഷ്യവിരുദ്ധമായ ഇത്തരം നിലപാടുകളോട് ഒരിക്കലും ചേർന്നു നിൽക്കുകയോ ഐക്യപ്പെടുകയൊ ചെയ്യില്ലെന്ന് തീർപ്പുപറയുന്നു. ഇത്തരം ആളുകളോടും ആശയങ്ങളോടും ഐക്യപ്പെടുന്നവർ സ്വമേധയാ ഒഴിഞ്ഞുപോണം. ഇതിൽ കവിഞ്ഞുള്ള പുരോഗമനമേ തൽക്കാലം എനിയ്ക്കുള്ളൂ. നൂറുകണക്കിന് മനുഷ്യരിവിടെ വായു കിട്ടാതെ തീർന്നുപോകുന്ന നേരത്ത് തന്നെ വേണം ഈ ശമനപ്പോസ്റ്റ്.