സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ ഒരുക്കിയ ചിത്രമാണ് “ജാക്ക് ആൻഡ് ജിൽ”. കോവിഡ് പ്രതിസന്ധി കാരണം റിലീസ് വൈകിയ ഈ ചിത്രം അടുത്ത മാസം ഇരുപതിന്‌ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്, ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, സെവാസ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ,എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സന്തോഷ് ശിവൻ, അജിത്‌ എസ് എം എന്നിവർ ചേർന്നാണ്.

എന്നാൽ മഞ്ജു വാര്യർക്ക് ഒപ്പം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, എസ്തർ അനിൽ, ബേസിൽ ജോസെഫ്, ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി  എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് പിന്നിൽ ബോളിവുഡ്- ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് പ്രവർത്തിച്ചിരുന്നത്. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച്ച് റിവർ ആണ്. ജേക്സ് ബിജോയ്, ഗോപി സുന്ദർ, റാം സുരീന്ദർ എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്, ഉറുമി എന്നിവയാണ് മുൻപ് സന്തോഷ് ശിവൻ മലയാളത്തിൽ ഒരുക്കിയ വലിയ ചിത്രങ്ങൾ.എന്നാൽ  സിട്രത്തിനായി  ആരാധകർ കത്തിരിക്കുകയാണ് .