തെന്നിന്ധ്യയിലും, മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മീന. ഇപ്പോൾ താരം മനസു തുറന്നു പറഞ്ഞ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, തനിക്കു നടി ഐശ്വര്യ റായിയോട് അസൂയ ആണ്, അതിന് ഒരു കാരണം ഉണ്ട് നടി മീന പറയുന്നു.  ഇനിയും തനിക്കു ഇത് മറച്ചു വെക്കാൻ കഴിയില്ല, തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു ശ്വാസംമുട്ടൽ ഉണ്ടാകും, താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതു.

ജീവിതത്തിൽ എനിക്ക് ഒരാളോട് തോന്നാത്ത അസൂയ ആണ്  ഐശ്വര്യ റായ് ബച്ചനോട് തോന്നുന്നത്. കാരണം ഐശ്വര്യയ്‌ക്കു  പൊന്നിയൻ  സെൽവനിൽ   എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ ചെയ്യാൻ കഴിഞ്ഞു , പൊന്നിയ സെൽവൻ  ടീം അംഗങ്ങൾക്കു  എന്റെ വിജയ്ശമസ്‌കൾ എന്നും താരം  സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നു. തെന്നിന്ത്യൻ സിനിമ ലോകം വലിയ പ്രതീഷയോടു ആണ് ഈ ചിത്രത്തെ കാണുന്നത്. ചിത്രം  സംവിധാനം ചെയ്യ്തിരിക്കുന്നത് മണിരത്‌നം ആണ്.

പൊന്നിയൻ  സെൽവൻ എന്ന ചിത്രത്തിൽ  ഐശ്വര്യ റായി, ചിയാൻ വിക്രം, കാർത്തിക്, തൃഷ, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, റഹുമാൻ, പ്രഭു, ജയം രവി എന്നിവരാണ്  അഭിനയിക്കുന്നത്. തനിക്കും ഇഷ്ട്ടപെട്ട കഥാപാത്രം ആണ് പൊന്നിയൻ  സെൽവനിലെ  നന്ദിനി എന്ന കഥാപാത്രം എന്നാണ് മീന പറയുന്നത്. ഈ കഥാപാത്രം ചെയ്യ്തിരിക്കുന്നത് ഐശ്വര്യ റായി ആണ്.