ഏറെ നാടകിതയ നിറഞ്ഞ പ്രകടനങ്ങൾ ആയിരുന്നു കഴിഞ്ഞ ഈസ്റ്റർ ദിവസം ദിവസം ബിഗ് ബോസ് വീട്ടിൽ നടന്നത് . രസകരമായ കേക്ക് മുറിയും ആഘോഷവും ഓക്ക് ആയിരുന്നു എങ്കിലും ഇടയ്ക്ക് ഉണ്ടായ സംഘര്ഷങ്ങള് എല്ലാം മാറ്റി മറിച്ചു . അവതാരകനായ മോഹൻലാലിന്റെ സാന്നിധ്യത്തെപോലും വക വെയ്ക്കാതെ ഉള്ള പ്രകടനങ്ങൾ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത് . ബിഗ് ബോസ്സ് നൽകിയ ഗെയിമിനിടെ അഖിൽ മാരാർ നടത്തിയ മോശം ഭാഷ പ്രയോഗങ്ങൾ ആയിരുന്നു സംഭവത്തിന്റെ തുടക്കം . ഗെയിമിന്റെ അവസാനം ഈ കാര്യം മോഹൻലാൽ അഖിലിനോട് ചോദിക്കുകയും സഹ മത്സരാർഥികൾ അഖിൽ മാപ്പു പറയണം എന്നും അആവശ്യപ്പെട്ടു .അവസാനം മാപ്പു പറയാൻ തയ്യാറായെങ്കിലും അവിടെയും ന്യായികരിക്കാൻ ആണ് അഖിൽ ശ്രമിച്ചത് . ” തെറ്റുകൾ ഉണ്ടാകാത്ത ആളുകൾ ഉണ്ടാകില്ല. അറിയാതെയാണ് . അറിഞ്ഞുകൊണ്ട് ആരോടും മോശമായൊന്നും പറഞ്ഞിട്ടില്ല . ഇത് ആവർത്തിക്കാതിരിക്കാൻ ശ്രെമിക്കാൻ മാത്രമേ എനിക്ക് പറ്റു . ഒരു നാട്ടിന്പുറത് ഒരുപാട് പ്രശ്നനങ്ങളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുള്ള ആളാണ് . സ്വാഭാവികമായും വായിൽ തെറികൾ വരാറുണ്ട് . അത് അറിഞ്ഞുകൊണ്ട് വിളിക്കുന്നതല്ല . അറിയാതെ വായിൽ വരുന്നതാണ് . അത് പ്രേക്ഷകരെയും ഇവരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ നിന്ന് തന്നെ മാപ്പ് പറയാം ;” അഖിൽ

“വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്”, എന്നാണ് മത്സാരര്‍ഥികളോടുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഈ വാക്കുകളുടെ ഞെട്ടലില്‍ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ ക്ഷമ ചോദിച്ച് തുടങ്ങുമ്പോഴേക്ക് ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ പറയുകയാണ് മോഹന്‍ലാല്‍.

കഴിഞ്ഞ ദിവസവും മോഹൻലാൽ മാരാർക്ക്ൽ താക്കിത് നൽകിയിരുന്നതാണ്. ഇത്ര കാര്യമായിട്ടൊന്നും ഓരോന്നിലും പ്രതികരിക്കേണ്ടതില്ല എന്ന് മോഹൻലാല്‍ പറയുന്നു. ഗെയിമല്ലേ അത്. തമാശയാക്കി മാറ്റാൻ വേണ്ടി ചെയ്യേണ്ടതാണ് എന്നും മോഹൻലാല്‍ പറഞ്ഞിരുന്നു . എനിക്ക് അങ്ങനെ ഒരു പ്രശ്‍നമുണ്ട് ലാലേട്ടാ എന്നായിരുന്നു അഖിലിന്റെ മറുപടി. ഇതിനെക്കാളും ഭയങ്കരമായി ഷൗട്ട് ചെയ്യാൻ തനിക്ക് അറിയാം എന്ന് മോഹൻലാലും പറഞ്ഞിരുന്നു . ഇതൊരു ലാസ്റ്റ് ചാൻസാണാണ്, കാര്യമായിട്ട് പറയുന്നതാണെന്നും മോഹൻലാല്‍ വ്യക്തമാക്കി. പത്ത് മിനിട്ട് കഴിയുമ്പോഴേക്കും അത് മാറും എന്നായിരുന്നു അഖില്‍ മോഹൻലാലിന് മറുപടി നല്‍കിയത്. ഇപ്പോഴേ അത് ശരിയാക്കി തുടങ്ങിക്കോ എന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു . കുറച്ച് കഴിഞ്ഞാല്‍ അത് ശരിയാക്കാൻ പറ്റില്ല, ഞങ്ങള്‍ക്ക് പറ്റില്ല എന്നും മോഹൻലാല്‍ താക്കീത് നല്‍കിയിരുന്നതാണ് .

https://imasdk.googleapis.com/js/core/bridge3.567.2_en.html#goog_245908915
https://imasdk.googleapis.com/js/core/bridge3.567.2_en.html#goog_245908916
https://imasdk.googleapis.com/js/core/bridge3.567.2_en.html#goog_245908917
https://imasdk.googleapis.com/js/core/bridge3.567.2_en.html#goog_245908922
https://imasdk.googleapis.com/js/core/bridge3.567.2_en.html#goog_245908924